Wednesday, May 21, 2008

എന്റെ പ്രിയപെട്ട കിരണ്‍..

എനിക്ക് ഏറ്റവും പ്രിയപെട്ട എന്റെ കിരണ് ഞാന് പോസ്റ്റ് സമര്പിക്കട്ടെ

കിരണ്എന്റെ ഏറ്റവും നല്ല സുഹൃത്ത്..കിരണ്എനിക്ക് എന്റെ മനസാണ്..ജീവനാണ്..ജീവിതമാണ്‌..

ഞാന്എന്നെ തന്നെ കാണുന്നു അവനില്‍..

കിരണ്നിനകരിയ്ആമല്ലോ ഞാന്എത്ര മാത്രം നിന്നെ സ്നേഹിക്കുന്നു എന്ന്...

നമ്മുടെ സൌഹൃദം എത്ര മാത്രം വലുതാണെന്ന്..

എനിക്കറിയാം നീ എന്നെ നന്നായി മനസിലാക്കുന്ടെന്നു..എന്റെ കൂടെ എപ്പോഴും നീയുന്ടെന്നു..

നിന്റെ മനസു മുഴുവന്എന്നോടുള്ള സ്നേഹം ഉണ്ടെന്നു..

ഭാര്യ ഭതൃ ക്കള്എന്തനിലുപരി നമ്മള് നല്ല സുഹൃത്തുക്കള് ആണെന്ന് എനിക്കും നിനക്ക്കും അറിയാം..

എന്റെ കഴിഞ്ഞ പോസ്റ്റില്‍ (ചുരിദാര് ) ഞാന്നമ്മുടെ സൌഹൃദം നന്നായി തന്നെ വിവരിച്ചു എന്ന് അഹങ്കരിച്ചു..

വായനക്കരെ ആസ്വദിപ്പികാന് വേണ്ടി നമ്മുടെ സൌഹൃദം അത് പോലെ തന്നെ ഞാന് വിവരിച്ചു...

നീ അത് വായിച്ചു ചിരിചിട്ടുന്ടെന്നു എനിക്കറിയാം...


പക്ഷെ ചില വായനക്കാരുടെ പ്രതികരണങ്ങള് കേട്ടപ്പോള് മനസില് എവിടെയോ ഒരു വിങ്ങല്..ഫസലും ബഷീറും ഒക്കെ പറഞ്ഞതു പോലെ വിവാഹ ജീവിതം അബദ്ധമായി ഞാന് എപോല്ലെന്കിലും കണ്ടിട്ടുണ്ടോ കിരണ്..

ഞാന് കാരണം നീ എന്നെങ്കിലും വിഷമിചിടുണ്ടോ ഖാരണം..
എനിക്കറിയാം
നിന്റെ പ്രതികരണം എന്താവും എന്ന്..നിന്റെ മനസിനെ എനിക്കറിയാം..
തുടര്ന്നും
നമ്മുടെ കളിയും ചിരിയും സൌഹൃദവും എല്ലാം വായനക്കാരുമായി പങ്കു വേക്ക് വീണ്ടും..എന്നാണ് നിന്റെ മനസു മന്ത്രിച്ചത്...

പ്രിയ ബൂലോഗരെ ഒരിക്കലും ഞാന് എന്റെ കിരനെ തള്ളിപരഞ്ഞിട്ടില കഴിഞ്ഞ പോസ്റ്റില്....

ആരെകെന്കിലും

എവിടെയെങ്കിലും അങ്ങെനെ തോന്നിയിടുന്ടെന്കില് ക്ഷമിക്കു..

എന്ന് എന്റെ കിരനിനു വേണ്ടി
ഇന്ദു
..

ചുരിദാര്‍

പ്രിയ ബൂലോഗരെ ..ഇന്നലെ എനിക്ക് ഒരു പുതിയ ചുരിദാര്‍ കിട്ടി ...ഇന്നു രാവിലെ ഓഫീസില്‍ പോരാന്‍ ഒരുങ്ങുംബോളായിരുനു ..അതോര്‍ത്തെ ..ആ ചുരിദാര്‍ ഇട്ടാലോ .. അത് തന്നെ ഇട്ടു സുന്ദരി ആയി കണ്ണാടിക്കു മുന്നില്‍ നിന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം ...ഈശ്വരാ പാവങ്ങള്‍ക്ക്‌ ഇങ്ങനെയും സൗന്ദര്യം കൊടുക്കുമോ ..അയ്യോ ആലോചിച്ചു നിക്കാന്‍ നേരമില്ല മണി ഇപ്പോള്‍ തന്നെ 8.45 ആകുന്നു ..9 മണിക്കാ ലാസ്റ്റ് ബസ്സ് .. കാപ്പി കുടിചിട്ടുമില്ല ..."എടാ കാപ്പി കുടിക്കാന്‍ വാ ..എന്റെ ബസ്സ് പോകും " ഞാന്‍ വിളിച്ചു കൂവി ..പത്ര വായന നിര്‍ത്തി ഭര്‍ത്താവ് മേശക്ക് അടുത്തെത്തി ..വേഗത്തില്‍ 2 ചപ്പാത്തി ഉള്ളിലാക്കി ..കതകും പൂട്ടി ഞങ്ങള്‍ ഗേറ്റില്‍ വന്നപോലെക്കും സമയം ഒന്‍പതായി.."എടി ഇന്നു നല്ല ട്രാഫിക് കാണും ..വണ്ടിയെല്ലാം റോഡില്‍ തന്നെ കാണും ..നീ ഓടണ്ട" ഭര്‍ത്താവിന്റെ ഉപദേശം .. "പിന്നെ ഇവനാര് ട്രാഫിക് പോലീസോ" ഞാന്‍ മനസ്സിലോര്‍ത്തു... മെയിന്‍ റോഡില്‍ എത്തിയപോള്‍ 2 വണ്ടി പോണ കണ്ടു ..നിരങ്ങി ആണ് നീങ്ങുന്നെ .. ഓടിയാല്‍ കിട്ടും ..ഞാന്‍ ഓടി ..ഓടി ഓടി അവസാനം വണ്ടിയില്‍ കേറി ..ഈശ്വരാ മൊത്തം വിയര്‍ത്തു ..ദേ കിടക്കുന്നു വണ്ടി വഴിയില്‍ ബ്ലോക്കില്‍ ..എന്നാല്‍ പിന്നെ എനിക്ക് പതുക്കെ വന്നാല്‍ മതിയാരുന്നു ..ഞാന്‍ അത് മനസില്‍ ഓര്തതേ ഉള്ളു .എന്റെ പുറകെ നടന്നു വന്ന ഭര്ത്താവ് ഒരു കളിയാക്കി ചിരിയും പാസ്സ് ആക്കി നടന്നു പോകുന്നു ..കൊരങ്ങ്ന്..
ഇരിക്കാന്‍ സ്ഥലമില്ല..അത്യാവശ്യം ഭേദപെട്ട് നില്കാം... പതുകെ എന്റെ പാടു പെട്ടി എടുത്തു ഞാന് പാട്ടു കേള്ക്കാന് തുടങ്ങി... കുറച്ചു കഴിഞ്ഞപ്പോള് എന്റെ കടകന്നിലൂടെ ഞാന് കണ്ടു..ദേ സൈഡ്-ലെ സീറ്റില് ഇരിക്കുന്ന സര്ദാര്ജി ചെക്കന് എന്നെ നോക്കുന്നു..ശോ എനിക്ക് വയ്യ എന്റെ ഒരു കാര്യം..ഇത്ര സുന്ദരി ആയി പോയോ..ഒന്നു കൂടി ഗമയില് അങ്ങ് നിന്..ഹമ്പട.. ദേ അപ്പുരതിരികുന ചെക്കനും നോകുന്നു..ശോ എന്റെ കല്യാണം കഴിഞ്ഞത് ആണെന്ന് പറയില്ല അല്ലെ.. എനിക്ക് വയ്യ...
ഓഫീസ് എത്തി...നിന്നാണ് വന്നത്..ഒന്നു മുടി ചീകി വരാം.. എന്നിട്ട് ജോലി തുടങ്ങാം .. അങ്ങ് മലമാരിക്കാന്‍ ഒന്നും ഇലാലോ ..റെസ്റ്റ് റൂമില്‍ കണ്ണ്ടിക്ക് മുന്നില്‍ നിന് എന്നെ സുന്ദരിയാക്കിയ ആ ചുരിദാര്‍ ഞാന് ഒന്നു കൂടി നോക്കി.. ഈശ്വര..എന്താ ഇതു...അയ്യേ ..ഞാന് കണ്ണ് ചിമ്മി നോക്കി...എന്റെ ഷാളില്‍ ഒരു വെല്യ സ്റ്റിക്കര്‍ .."hana textiles churidar set Rs.725/-" ഈശ്വരാ .. ഇതാണോ ആ സര്ദാര്ജി ചെക്കനും കൂടുകാരനും നോകിയത് ....കാറ്റു തുറന്നു വിട്ട ടയര് പോലെ എല്ലാം പോയി..വീണ്ടും സ്ഥായി ഭാവം കൈവരിച്ചു ..ഹ്മം ...എന്നാല്‍ ഇനി പോയി എന്തേലും പണി ചെയ്യാം ..സംബവാമി യു ഗോ യു ഗോ ..

Monday, May 12, 2008

എന്റെ തുടകം..

വളരെ കാലങ്ങള്ക് ശേഷം ഞാന് ഇന്നു ഒരു ബ്ലോഗ് തുടങ്ങി...
എന്നെ കുറിച്ചു രണ്ടു വാക്ക് കുതിക്കുരികട്ടെ

മടിപിടിച്ചു..കുറെ പുസ്തങ്ങളുടെയും..കംപ്യൂട്ടര് ഇന്റെ കൂടെയും എത്ര സമയം വെനംമെന്കിലും ചിലവഴികുന്ന ഒരു കുട്ടി

മഴയെ ഞാന്ഇഷ്ടപെടുന്നു..മഴ്ക്കാരിനെ..പുഴയെ..കാറ്റിനെ..
നാടിനെ
..വീടിനെ..അച്ഛനെ..അമ്മയെ..പാലടപായസത്തെ..
വിഷു
..ഓണം..ഊഞ്ഞാല്..കൂടുകാര്..സ്കൂള്..കോളേജ്..
എല്ലാം
എന്റെ ഇഷ്ടങ്ങള്..എന്നാല് ഇപ്പോള്
എല്ലാത്തില്
നിന്നും അകലെ..ജീവികുന്നു..
നാടിന്റെ
ഒരു പിടി നല്ല ഓര്മ്ഖളും മനസില് സൂക്ചിച്ചു
കൊണ്ടു...

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ...
പേരു
കേട്ട ഒരു കമ്പനി ഇല് ജോലി ചെയ്യുന്നു..
വല്യ എഴുത്തുകാരി ഒന്നും അല്ല ഞാന്..
ഒത്തിരി
നല്ല കൃതികല് വായിക്കാന് ഏറെ ഇഷ്ടം..
അത് തനെ ബൂലോകത്തിലെകുള്ള പ്രാവെസനതിനു കാരണം..

എന്നാലും ഇടക്ക് എന്തേലും മണ്ടയില് തോന്ന്നുന്നതു ഞാന്
കുതികുരിച്ചു
ഇടാം...

എന്നും വെള്ളിമേഘങ്ങളിലൂടെ
ഇന്ദു..