Saturday, October 11, 2008

ഒരു ഡ്രൈവിങ് മാമാങ്കം

കുറെ നാളായി ഈ വഴി വന്നിട്ടു..കാരണങ്ങള്‍ പലതാണു..ഈ ഭാവന ഭാവന എന്ന സാധനം എല്ലാര്‍ക്കും പറഞ്ഞിട്ടുള്ളതല്ലല്ലോ..പറഞ്ഞു വന്നതു ഭാവന ക്ഷാമം...മാത്രമല്ല നാട്ടില്‍ വെറും മടിച്ചിയായി ഇരുന്നു അവധി ആസ്വധിക്കുന്നു.അതിനിടക്കു ബ്ലൊഗാന്‍ എന്തു ടോപിക്‍.കഴിഞ്ഞ ഒരു മാസക്കാലമായി വെറുതെ ചൊറിയും കുത്തിയിരിക്കലാണു ജോലി.രാവിലെ എട്ടര വെളുപ്പിനു എണീക്കും..ചിലപ്പള് ഒന്‍പതര വെളുപ്പും ആകും..വീട്ടിലെ അടുക്കള എവിടെയാണെന്നു വിശക്കുംബോളേ അന്വേഷിക്കാറുളു. വെറുതെ എന്തിനാ അമ്മയെ ഉപദ്രവിക്കുന്നെ.അങ്ങേനെ ഉണ്‍ടും ഉറങിയും ടി.വി കണ്‍ടും പാട്ടു കേട്ടും ജീവിതം സുഖമായി പോകുംബോള്‍ ഒരു സംശയം.ചെറുതായി ബോറ് അടിക്കന്നുണ്ടൊ?മുന്‍പില്‍ നീണ്‍ടു നിവറ്ന്നു കിടക്കുന്ന ഒന്നര മാസം എന്നെ നോക്കി പല്ലിളിക്കുന്ന പോലെ തോന്നി..
സമയം എങ്ങെനെ കൊല്ലും? എന്തെങ്കിലും പഠിക്കാന്‍ പോയാലൊ അതൊ എവിടെയെങ്കിലും പഠിപ്പിക്കാന്‍ പോണൊ?അല്ല ആരെങ്കിലും രണ്ടു മാസത്തേക്കു എടുക്കുമൊ?മണ്ടി!!എന്നാല്‍ എന്തു പഠിക്കും?പാട്ട്,ഡാന്‍സ്,വയലിന്‍,ഗിറ്റാര്‍, ആദിയായവ ഒക്കെ എന്റെ മനസിലൂടെ കടന്നു പോയി."ഇതിനൊക്കെ കലാപരമായ കുറചു കഴിവു വേണം നിന്നെ കൊണ്ടു പറ്റുമോ" എന്റെ മനസാക്ഷി തന്നെ എന്നോടിതു ചോദിച്ചപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല കളം മാറ്റി ചവിട്ടി..സ്വയം തല പുണ്ണാക്കാതെ അഛനേയും അമ്മയെയും കൂടെപിറപ്പിനേയും യജ്നത്തില്‍ കൂട്ടി.അങ്ങെനെ ആഗോള തലത്തില്‍ നാലു തലകള്‍ വീട്ടില്‍ പുകഞ്ഞു തുടങ്ങി.പലതരം ചര്‍ച്ചകള്‍,കൂട്ടലുകള്‍,കിഴിക്കലുകള്‍ ,സമ്പത്ത് വ്യവസ്ഥ പരിശോധന എന്നു വേണ്‍ട അങ്ങെനെ അവസാനം കമ്മിറ്റി തീരുമാനിച്ചു "ഡ്രൈവിങ്"തീരുമാനത്തില്‍ ഒപ്പു വെക്കാന്‍ ഹൈക്കമാന്റിനെ വിളിച്ചു.(തെറ്റിദ്ധരിക്കല്ലെ,സ്വ കണവനെ ആണു ഉദ്ദേശിച്ചേ)ഒരു വ്യവസ്ഥയിന്‍ മേല്‍ ആയിരുന്നു ഒപ്പു.
"ഡ്രൈവിങ് പഠിച്ചോ പക്ഷെ വണ്‍ടി ഓടിക്കാന്‍ ഞാന്‍ തരില്ല.." !!മിടുക്കന്‍ !! പഠിക്കണ്ട എന്ന് പറഞ്ഞില്ല. ചിലരുടെ ഒക്കെ ബുദ്ധി പോണ പോക്കെ..എന്തൊക്കെ പറഞ്ഞാലും വണ്ടി ഓടിക്കാന്‍ കയ്യില്‍ കിട്ടുക പ്രയാസം,സാരമില്ല പടിചിരിക്കാം എപ്പള്ളാ ആവശ്യം വരിക എന്നറിയില്ലല്ലൊ എന്നൊക്കെ കരുതി ഞാന്‍ പൊയി ചേറ്ന്നു.അങ്ങെനെ അദ്യത്തേ ക്ലാസ്,ടീചര്‍ ദൈവത്തേ വിചാരിച്ചു താക്കോല്‍ എന്റെ കയ്യില്‍ തന്നു. ക്ലച്,ബ്രേക്ക്,ഗിയര്‍,ആക്‍സിലറേറ്റ്റ്,സ്റ്റീയറിങ്,എന്നു വേണ്ട എല്ലാം പറഞ്ഞു തന്നു."എന്നാല്‍ ഇന്ദു,ക്ലച് അങ്ങ് മൊത്തം ചവിട്ടിക്കോളു".ഞാന്‍ ചവിട്ടി,ആഞ്ഞു ചവിട്ടി.ശരിയാവുന്നില്ല,കാരണം മറ്റൊന്നുമല്ല,കാലു അങ്ങട് എത്തുന്നില്ല.ഈ പൊക്കം കൂടിയാലുള്ള ഒരൊ കൊഴപ്പങ്ങളെ.അങ്ങെനെ അദ്യത്തെ ദിവസം തന്നെ ഒരു നാലു കിലൊമീറ്റര്‍ വണ്ടി ഓടിചു അവശയായി വീട്ടില്‍ എത്തി.സ്വയം എന്തെന്നില്ലാത്ത ഒരു അഭിമാനം.എന്നെ കൊണ്‍ടു ഇത്രയുമൊക്കെ സാധിച്ചല്ലൊ.അന്നു തന്നെ ഹബ്ബിയെ വിളിച്ചു പറഞ്ഞു, ഞാന്‍ നന്നായി വണ്ടി ഓടിക്കുന്നുണ്ട്,ഒരു ഡ്രൈവിങ് എക്സ്പേറ്ടിനേ പ്രതീക്ഷിചോ എന്നു.അതു ഞാന്‍ അല്ല എന്റെ ടീചര്‍ ആണു ഓടിച്ചെ എന്നൊകെ പറഞ്ഞു കണവന്‍. എന്നോടാ കളി,ആ വക ഉഡായിപ്പു നംബെറില്‍ ഒന്നും വീഴാതെ ഞാന്‍ രണ്ടാമത്തെ ക്ലാസ്സില്‍ എത്തി.അന്നത്തെ ക്ലാസ്സ് അങ്ങട് പിടിച്ചില്ല,ടീചറിന്റെ മുഖത്തു ഒരു കനം. അതു ശരിയാവുന്നില്ല ഇതു ശരിയാവുന്നില്ല എന്നൊക്കെ പറഞ്ഞു കുറെശ്ശേ ശകാരവും.ഒക്കെ സമയമെടുതതല്ലെ ശരിയാവു എന്നു കരുതി വിജയകരമായി മൂന്നാമത്തെ ക്ലാസ്സില്‍ എത്തി.ഈശ്വരാ..ക്ലച്,ബ്രേക്ക്,ഗിയര്‍ എന്നു വേണ്ട ഞാന്‍ എവിടെ തൊട്ടാലും കുറ്റം.സ്റ്റീയറിങ് ആണെല്‍ എനിക്കു പിടിക്കാനെ അറിഞ്ഞുകൂടാ.എന്റെ ജീവിതത്തില്‍ ഇതു പോലെ തൊടുന്നതു എന്തും കുറ്റമായി മാറിയ ചരിത്രം ഉണ്ടായിട്ടില്ല.സത്യം പറഞ്ഞാല്‍ മനസ്സു കൊണ്‍ടു മടുത്തു.പിറ്റേന്നു പോകുന്ന കാര്യം ഓര്‍ത്തപ്പോള്‍ ആകെ ഒരു മടി.ചെറുതായി എല്ലാരെം ഒന്നു സൂചിപ്പിചു."ഞാന്‍ നാളെ പോണോ?".പക്ഷേ ആരും കേട്ട ഭാവം നടിച്ചില്ല.അങ്ങെനെ മടിച്ചു മടിച്ചു ദിവസം നാലു.ഇന്നും തദൈവ.ടിചറിന്റെ ശകാരം ഇരട്ടിയായി വര്‍ദ്ധിച്ചതല്ലാതെ വേറേ മാറ്റമൊന്നുമില്ല.അന്നു രാത്രി ഭര്‍ത്താവിനോടു പറഞ്ഞു "ഞാന്‍ ചിലപ്പൊള്‍ എന്റെ ഡ്രൈവിങ് അങ്കം അങ്ങു നിര്‍ത്തും എന്നു".ആ ചെറുക്കന്‍ അന്നു എന്നെ കളിയാക്കി കളിയാക്കി കൊന്നില്ല എന്നെ ഉള്ളു.ഇന്നു രണ്ടില്‍ ഒന്നു തീരുമാനിക്കാം എന്നു കരുതി തന്നെ അഞ്ചാമത്തെ ക്ലാസ്സില്‍ ഞാന്‍ ഹാജറ്.എന്തു പറയാനാ,ശങ്കരന്‍ ചേട്ടന്‍ പിന്നെം തെങില്‍ തന്നെ.അന്നും എനിക്കു മൊത്തം കുറ്റമായിരുന്നു.ഇനി ഈ പണിക്കു എന്നെ കൊണ്ടു പറ്റില്ല എന്നു ഉറപ്പിച്ച് ഞാന്‍ ടീചരിനോടു പറഞ്ഞു "ഇനി കുറച് ദിവസത്തേക്ക് ഞാന്‍ വരുന്നില്ല".പിന്നെ ഞാന്‍ അങ്ങോട്ടു തിരിഞ്ഞു നൊക്കിയിട്ടില്ല.എനിക്കറിയില്ല ഒന്നൊ രണ്ടോ ദിവസം കൊണ്ടു നന്നായി ആറ്ക്കെങ്കിലും വണ്ി ഓടിക്കന്‍ പറ്റുമൊ എന്നു.എതായലും എനിക്കു പറ്റിയില്ല.ചിലപ്പള് ടീച്ചറിന്റെ ശകാരം കുറച്ച് കുറവായിരുന്നെല്‍ ഞാന്‍ ക്ലാസ്സു മുഴുമിച്ചേനെ.എന്തൊ എനിക്ക് അതങടു ദഹിച്ചില്ല.അങ്ങെനെ ആ മാമാങ്കം വേണ്ടാന്നു വെച്ചു ഞാന്‍ വീണ്ടും ചുമ്മാ ഇരിക്കുന്നു..പിന്നെയ്..പൂയ്.. ഒരു കാര്യം കൂടി..ഇന്നെ എന്റെ പിറന്നാളാ..