Tuesday, August 19, 2008

പുതിയ ലോകത്തേക്ക്.. ഒരു ഓണാവധിക്ക് ശേഷം..

കുറച്ചു ദിവസങ്ങള്‍ക്കു മുന്പേ ഇട്ട കഴിഞ്ഞ പോസ്റ്റ് നിങ്ങളില്‍ ചിലരെന്കിലും വായിച്ചു കാണും..അപ്പോള്‍ മുതല്‍ മനസ്സില്‍ ഉരുത്തിരിയുന്നതാണ് ഇ പോസ്റ്റ്.ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയ ഇ കമ്പ്യൂട്ടര്‍-നെ യും ഈ ചുറ്റുപാടുകളെയും വിട്ടു ഞാന്‍ പോകുന്നു..പ്രിയ ബംഗളൂരു നിനക്കു വിട..ഇപ്പോളുള്ള ഇ ജോലിയും ഇ നാടും വിട്ടു ഒരു പുതിയ മേച്ചില്‍ പുറത്തേക്ക് ചേക്കേറാന്‍ ഉള്ള ഒരു യാത്ര..ഈ നാടുംഓഫീസും കൂട്ടുകാരും ഒക്കെ ഒരുപാടു നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു... എന്നെ തന്നെ പുതിയ ഒരാളാക്കി മാറ്റി... കൂടുതല്‍ നല്ലൊരു ഭാവിക്ക് വേണ്ടിയുള്ള യാത്രയാണെങ്കിലും പോകുന്ന നിമിഷം അടുക്കുംതോറും ഒരു വിഷമം....

അങ്ങേനെ നാളെ ഞാന്‍ ഈ ജോലിയോട് വിട പറയുകയാണ്‌.. ഈ ബ്ലോഗ് തുടങ്ങിയത് ഈ കമ്പ്യൂട്ടര്‍-ഇല് നിന്നാണ്..വരമൊഴി ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല ഇവിടെ.. എങ്കിലും പോകുന്നതിനു മുന്നേ ഞാന്‍ ഒന്നു കൂടി ശ്രമിച്ചു നോക്കി.. സ്മിത ചേച്ചി തന്ന ലിങ്ക് ഒക്കെ വര്‍ക്ക് ആയെങ്കിലും ഇവിടെ പ്രിവിലേജസ് ഇല്ലാത്ത കാരണം ഇന്‍സ്റ്റോള്‍ ആയില്ല..സാരമില്ല.. ഇനിയും അത് ഉപയോഗ പെടുമല്ലോ..

ഇവിടെ ഇരുന്നു എഴുതുന്ന അവസാന ബ്ലോഗ് ആയിരിക്കും ഇതു.. ..

പിന്നെ ചെറിയ ഒരു ഇടവേള നാട്ടില്‍.. ഓണക്കാലമല്ലേ..

പിന്നീട് എന്റെ പുതിയ ലോകത്തേക്ക്...

ഞാന്‍ ഇവിടെ ഈ ബൂലോകത്ത് തന്നെ ഉണ്ടായിരിക്കും.. കേരളത്തില്‍ നിന്നും..

പക്ഷെ തല്കാലത്തേക്ക് ഈ നാടിനോടും കൂടുകാരോടും ആദ്യമായി പത്തു കാശ് സ്വയം സംബാതിക്കാന്‍ അവസരം തന്ന ഈ ജോലിയോടും വിട...

ഞാന്‍ വീണ്ടും വരും..എന്നെങ്കിലും എപ്പോലെന്കിലും.... തിരിച്ചു വീണ്ടും ഇവിടേയ്ക്ക്.. അത് വരേയ്ക്കും..വണക്കം!!