Saturday, October 11, 2008

ഒരു ഡ്രൈവിങ് മാമാങ്കം

കുറെ നാളായി ഈ വഴി വന്നിട്ടു..കാരണങ്ങള്‍ പലതാണു..ഈ ഭാവന ഭാവന എന്ന സാധനം എല്ലാര്‍ക്കും പറഞ്ഞിട്ടുള്ളതല്ലല്ലോ..പറഞ്ഞു വന്നതു ഭാവന ക്ഷാമം...മാത്രമല്ല നാട്ടില്‍ വെറും മടിച്ചിയായി ഇരുന്നു അവധി ആസ്വധിക്കുന്നു.അതിനിടക്കു ബ്ലൊഗാന്‍ എന്തു ടോപിക്‍.കഴിഞ്ഞ ഒരു മാസക്കാലമായി വെറുതെ ചൊറിയും കുത്തിയിരിക്കലാണു ജോലി.രാവിലെ എട്ടര വെളുപ്പിനു എണീക്കും..ചിലപ്പള് ഒന്‍പതര വെളുപ്പും ആകും..വീട്ടിലെ അടുക്കള എവിടെയാണെന്നു വിശക്കുംബോളേ അന്വേഷിക്കാറുളു. വെറുതെ എന്തിനാ അമ്മയെ ഉപദ്രവിക്കുന്നെ.അങ്ങേനെ ഉണ്‍ടും ഉറങിയും ടി.വി കണ്‍ടും പാട്ടു കേട്ടും ജീവിതം സുഖമായി പോകുംബോള്‍ ഒരു സംശയം.ചെറുതായി ബോറ് അടിക്കന്നുണ്ടൊ?മുന്‍പില്‍ നീണ്‍ടു നിവറ്ന്നു കിടക്കുന്ന ഒന്നര മാസം എന്നെ നോക്കി പല്ലിളിക്കുന്ന പോലെ തോന്നി..
സമയം എങ്ങെനെ കൊല്ലും? എന്തെങ്കിലും പഠിക്കാന്‍ പോയാലൊ അതൊ എവിടെയെങ്കിലും പഠിപ്പിക്കാന്‍ പോണൊ?അല്ല ആരെങ്കിലും രണ്ടു മാസത്തേക്കു എടുക്കുമൊ?മണ്ടി!!എന്നാല്‍ എന്തു പഠിക്കും?പാട്ട്,ഡാന്‍സ്,വയലിന്‍,ഗിറ്റാര്‍, ആദിയായവ ഒക്കെ എന്റെ മനസിലൂടെ കടന്നു പോയി."ഇതിനൊക്കെ കലാപരമായ കുറചു കഴിവു വേണം നിന്നെ കൊണ്ടു പറ്റുമോ" എന്റെ മനസാക്ഷി തന്നെ എന്നോടിതു ചോദിച്ചപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല കളം മാറ്റി ചവിട്ടി..സ്വയം തല പുണ്ണാക്കാതെ അഛനേയും അമ്മയെയും കൂടെപിറപ്പിനേയും യജ്നത്തില്‍ കൂട്ടി.അങ്ങെനെ ആഗോള തലത്തില്‍ നാലു തലകള്‍ വീട്ടില്‍ പുകഞ്ഞു തുടങ്ങി.പലതരം ചര്‍ച്ചകള്‍,കൂട്ടലുകള്‍,കിഴിക്കലുകള്‍ ,സമ്പത്ത് വ്യവസ്ഥ പരിശോധന എന്നു വേണ്‍ട അങ്ങെനെ അവസാനം കമ്മിറ്റി തീരുമാനിച്ചു "ഡ്രൈവിങ്"തീരുമാനത്തില്‍ ഒപ്പു വെക്കാന്‍ ഹൈക്കമാന്റിനെ വിളിച്ചു.(തെറ്റിദ്ധരിക്കല്ലെ,സ്വ കണവനെ ആണു ഉദ്ദേശിച്ചേ)ഒരു വ്യവസ്ഥയിന്‍ മേല്‍ ആയിരുന്നു ഒപ്പു.
"ഡ്രൈവിങ് പഠിച്ചോ പക്ഷെ വണ്‍ടി ഓടിക്കാന്‍ ഞാന്‍ തരില്ല.." !!മിടുക്കന്‍ !! പഠിക്കണ്ട എന്ന് പറഞ്ഞില്ല. ചിലരുടെ ഒക്കെ ബുദ്ധി പോണ പോക്കെ..എന്തൊക്കെ പറഞ്ഞാലും വണ്ടി ഓടിക്കാന്‍ കയ്യില്‍ കിട്ടുക പ്രയാസം,സാരമില്ല പടിചിരിക്കാം എപ്പള്ളാ ആവശ്യം വരിക എന്നറിയില്ലല്ലൊ എന്നൊക്കെ കരുതി ഞാന്‍ പൊയി ചേറ്ന്നു.അങ്ങെനെ അദ്യത്തേ ക്ലാസ്,ടീചര്‍ ദൈവത്തേ വിചാരിച്ചു താക്കോല്‍ എന്റെ കയ്യില്‍ തന്നു. ക്ലച്,ബ്രേക്ക്,ഗിയര്‍,ആക്‍സിലറേറ്റ്റ്,സ്റ്റീയറിങ്,എന്നു വേണ്ട എല്ലാം പറഞ്ഞു തന്നു."എന്നാല്‍ ഇന്ദു,ക്ലച് അങ്ങ് മൊത്തം ചവിട്ടിക്കോളു".ഞാന്‍ ചവിട്ടി,ആഞ്ഞു ചവിട്ടി.ശരിയാവുന്നില്ല,കാരണം മറ്റൊന്നുമല്ല,കാലു അങ്ങട് എത്തുന്നില്ല.ഈ പൊക്കം കൂടിയാലുള്ള ഒരൊ കൊഴപ്പങ്ങളെ.അങ്ങെനെ അദ്യത്തെ ദിവസം തന്നെ ഒരു നാലു കിലൊമീറ്റര്‍ വണ്ടി ഓടിചു അവശയായി വീട്ടില്‍ എത്തി.സ്വയം എന്തെന്നില്ലാത്ത ഒരു അഭിമാനം.എന്നെ കൊണ്‍ടു ഇത്രയുമൊക്കെ സാധിച്ചല്ലൊ.അന്നു തന്നെ ഹബ്ബിയെ വിളിച്ചു പറഞ്ഞു, ഞാന്‍ നന്നായി വണ്ടി ഓടിക്കുന്നുണ്ട്,ഒരു ഡ്രൈവിങ് എക്സ്പേറ്ടിനേ പ്രതീക്ഷിചോ എന്നു.അതു ഞാന്‍ അല്ല എന്റെ ടീചര്‍ ആണു ഓടിച്ചെ എന്നൊകെ പറഞ്ഞു കണവന്‍. എന്നോടാ കളി,ആ വക ഉഡായിപ്പു നംബെറില്‍ ഒന്നും വീഴാതെ ഞാന്‍ രണ്ടാമത്തെ ക്ലാസ്സില്‍ എത്തി.അന്നത്തെ ക്ലാസ്സ് അങ്ങട് പിടിച്ചില്ല,ടീചറിന്റെ മുഖത്തു ഒരു കനം. അതു ശരിയാവുന്നില്ല ഇതു ശരിയാവുന്നില്ല എന്നൊക്കെ പറഞ്ഞു കുറെശ്ശേ ശകാരവും.ഒക്കെ സമയമെടുതതല്ലെ ശരിയാവു എന്നു കരുതി വിജയകരമായി മൂന്നാമത്തെ ക്ലാസ്സില്‍ എത്തി.ഈശ്വരാ..ക്ലച്,ബ്രേക്ക്,ഗിയര്‍ എന്നു വേണ്ട ഞാന്‍ എവിടെ തൊട്ടാലും കുറ്റം.സ്റ്റീയറിങ് ആണെല്‍ എനിക്കു പിടിക്കാനെ അറിഞ്ഞുകൂടാ.എന്റെ ജീവിതത്തില്‍ ഇതു പോലെ തൊടുന്നതു എന്തും കുറ്റമായി മാറിയ ചരിത്രം ഉണ്ടായിട്ടില്ല.സത്യം പറഞ്ഞാല്‍ മനസ്സു കൊണ്‍ടു മടുത്തു.പിറ്റേന്നു പോകുന്ന കാര്യം ഓര്‍ത്തപ്പോള്‍ ആകെ ഒരു മടി.ചെറുതായി എല്ലാരെം ഒന്നു സൂചിപ്പിചു."ഞാന്‍ നാളെ പോണോ?".പക്ഷേ ആരും കേട്ട ഭാവം നടിച്ചില്ല.അങ്ങെനെ മടിച്ചു മടിച്ചു ദിവസം നാലു.ഇന്നും തദൈവ.ടിചറിന്റെ ശകാരം ഇരട്ടിയായി വര്‍ദ്ധിച്ചതല്ലാതെ വേറേ മാറ്റമൊന്നുമില്ല.അന്നു രാത്രി ഭര്‍ത്താവിനോടു പറഞ്ഞു "ഞാന്‍ ചിലപ്പൊള്‍ എന്റെ ഡ്രൈവിങ് അങ്കം അങ്ങു നിര്‍ത്തും എന്നു".ആ ചെറുക്കന്‍ അന്നു എന്നെ കളിയാക്കി കളിയാക്കി കൊന്നില്ല എന്നെ ഉള്ളു.ഇന്നു രണ്ടില്‍ ഒന്നു തീരുമാനിക്കാം എന്നു കരുതി തന്നെ അഞ്ചാമത്തെ ക്ലാസ്സില്‍ ഞാന്‍ ഹാജറ്.എന്തു പറയാനാ,ശങ്കരന്‍ ചേട്ടന്‍ പിന്നെം തെങില്‍ തന്നെ.അന്നും എനിക്കു മൊത്തം കുറ്റമായിരുന്നു.ഇനി ഈ പണിക്കു എന്നെ കൊണ്ടു പറ്റില്ല എന്നു ഉറപ്പിച്ച് ഞാന്‍ ടീചരിനോടു പറഞ്ഞു "ഇനി കുറച് ദിവസത്തേക്ക് ഞാന്‍ വരുന്നില്ല".പിന്നെ ഞാന്‍ അങ്ങോട്ടു തിരിഞ്ഞു നൊക്കിയിട്ടില്ല.എനിക്കറിയില്ല ഒന്നൊ രണ്ടോ ദിവസം കൊണ്ടു നന്നായി ആറ്ക്കെങ്കിലും വണ്ി ഓടിക്കന്‍ പറ്റുമൊ എന്നു.എതായലും എനിക്കു പറ്റിയില്ല.ചിലപ്പള് ടീച്ചറിന്റെ ശകാരം കുറച്ച് കുറവായിരുന്നെല്‍ ഞാന്‍ ക്ലാസ്സു മുഴുമിച്ചേനെ.എന്തൊ എനിക്ക് അതങടു ദഹിച്ചില്ല.അങ്ങെനെ ആ മാമാങ്കം വേണ്ടാന്നു വെച്ചു ഞാന്‍ വീണ്ടും ചുമ്മാ ഇരിക്കുന്നു..പിന്നെയ്..പൂയ്.. ഒരു കാര്യം കൂടി..ഇന്നെ എന്റെ പിറന്നാളാ..

29 comments:

ഇന്ദു said...

ഒരു ഡ്രൈവിങ് മാമാങ്കത്തിന്റെ പാവന സ്മരണയ്ക്...

Nikhil Paul said...

happy birthday !!

മയൂര said...

ഇന്നിന്ദു ചുമ്മാതിരിക്കണ്ട, ജന്മദിനമായിട്ട് സദ്യവട്ടമുണ്ടാകൂ... :)

ജന്മദിനാശംസകൾ!

smitha adharsh said...

Have A Sweet B'dat Indu...
കുട്ടീ...ടീച്ചറോട്‌ പോയി പണി നോക്കാന്‍ പറ..എന്നിട്ട് കൈയില്‍ കിട്ടിയതൊക്കെ പിടിച്ചു തിരിച്ചു ഡ്രൈവിങ്ങ് പഠിച്ചു എടുക്കൂ..ഒന്നുമില്ലേലും,രാവിലെ അണിഞ്ഞൊരുങ്ങി പുറത്തേയ്ക്കൊന്നു പോകാലോ..ടീച്ചറെ ഇടയ്ക്കൊക്കെ ഒന്നു പുകഴ്ത്തി കൊടുത്താല്‍ മതി,"ഹൊ,ടീച്ചര്‍ ആയതു കൊണ്ടു മാത്രാ ഇത്രയും ബുദ്ധിമുട്ടി എന്നെ പഠിപ്പിക്കുന്നത്‌...ടീചെരോടുള്ള ഇഷ്ടം കൊണ്ടാ,ഇഷ്ടം ഇല്ലാഞ്ഞിട്ടും ഈ പണിക്കു വന്നത്"...എന്നിങ്ങനെ...ബാക്കിയൊക്കെ പുകഴ്തലിന്റെ കനം പോലെ ഇരിക്കും.
മൊട്ടേന്നു വിരിയാത്ത എന്റെ മോള്‍ വരെ കാര്യം സാധിച്ചെടുക്കാന്‍ എന്നെ ഒക്കെ പുകഴ്ടി മാനം മുട്ടിക്കും..അപ്പൊ,പറഞ്ഞ പോലെ...ബാക്കി ക്ലാസ് വേഗം അറ്റന്‍ഡ് ചെയ്യൂ...വിശേഷങ്ങള്‍ പോസ്റ്റായി വരട്ടെ..

രസികന്‍ said...

എനിക്കോർമ്മവന്നത് ഇന്നസെന്റ് ചേട്ടൻ “യാത്രക്കാരുടെ ശ്രദ്ധയ്ക്ക്” എന്ന ചിത്രത്തിൽ ഡ്രൈവിങ് പഠിപ്പിച്ച രംഗമാണ് ..
ആശംസകൾ

കഥാകാരന്‍ said...

ഊം .... പാവം ടീച്ചര്‍...ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്രേം നല്ല സ്റ്റുഡന്‍റിനെ കിട്ടുന്നത്‌ ......

Deepa said...

കൊള്ളാം...കുറെ ചിരിച്ചു ....
എനിക്ക് പക്ഷെ എന്ത് ചെയ്തിട്ടും ഭാവന ഉണ്ടാവുന്നില്ല ... ഇനി ഡ്രൈവിങ്ങ് പാടിക്കാന്‍ പോകേണ്ടി വരുമോ?

Jayasree Lakshmy Kumar said...

ഹ ഹ. ഡ്രൈവിങ് പഠനം വളരേ ദുർഘടം പിടിച്ചതാണെന്ന് [ചീത്ത വിളി കൊണ്ട്] പറഞ്ഞു കേട്ടിട്ടുണ്ട്. ഏതായാലും അതിനെ വക വയ്ക്കാതെ പഠനം തുടരാമായിരുന്നു [ഈ പറയുന്ന എനിക്ക് ഡ്രൈവിങ് അറിയില്ല്ലാ എന്നത് സത്യം. ചീത്ത വിളി പേടിച്ചല്ല കെട്ടോ. വല്ലപ്പോഴെങ്കിലും നാട്ടിൽ ചെല്ലുമ്പോൾ അമ്മ വിളമ്പുന്ന ചോറൂണ്ണാൻ തലയെണ്ണം കുറഞ്ഞാലോ എന്നോർത്ത്]

belated happy b'day

mea culpa said...

ha ha ha...
bhavana shamam... onnum cheyyan pattilla... pinne enne pole, quality nokathe ezhuthunavarkke onnum preshnamalla

പിരിക്കുട്ടി said...

happy b day to u...
smithechide upadesham sweekarichu..
veendum po penne...
madiyathikkotha

Arun Meethale Chirakkal said...

ഇന്ദു ഡ്രൈവിങ്ങ് പഠിത്തം മുടങ്ങി അല്ലെ...ഞാന്‍ എന്‍റെ ഒരനുഭവം പറയട്ടെ എങ്ങാനും പ്രചോദനമായാലോ... എനിക്ക് ആയകാലംമുതല് ബൈക്ക് ഓടിക്കണം എന്നുണ്ടായിരുന്നു പക്ഷെ എന്തോ ഒരു വൈമനസ്യം, ഭയമാണോ അറിയില്ലായിരുന്നു...ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരു പഴയ യമഹ വാങ്ങിച്ചു...ഒരു മാസതോളം ഞാന്‍ അത് നിരീക്ഷിച്ചു പഠിക്കാന്‍ പറ്റും എന്ന് യാതൊരു പ്രതീക്ഷയുമില്ലയിരുന്നു. ആലോചിച്ചിട്ടോരന്തവും കിട്ടിയില്ല, ഒടുവില്‍ ഒരു ദിനം പഠിക്കാനിറങ്ങി. ഇപ്പൊ ഞാന്‍ ബൈക്ക് ഓടിക്കും. ലൈസന്‍സ് ഒന്നുമില്ല കേട്ടോ, മറ്റൊന്നും കൊണ്ടല്ല അവര്‍ പറയുന്നു എട്ടു എഴുതണം എന്ന്, നമ്മള്ലെന്താ റോഡില്‍ എട്ടെഴ്ഹുതിക്കല്ലിക്കയനൊ...കാലഹരണപ്പെട്ട ഒഅരോ നിയമങള്‍...പഠനം മുഴുമിക്കൂ, കുറച്ചു മാത്രം ചീത്ത വിളിക്കുന്ന വല്ലവരെയും ചെന്നു കാണൂ...ഇത്തിരി കഷ്ടമാനെന്ക്ലും സംഗതി നല്ല രസമാ...

പിറന്നാളാശംസകള്‍. അല്പം വൈകിപ്പോയി...

ഉപാസന || Upasana said...

ഇങ്ങട് ചീത്ത പറഞ്ഞാ അങ്ങടും പറേണം.
അവരൊന്നും പറയില്ല (ഇനി അഥവാ പറഞ്ഞാല്‍ വിട്ട് കൊടുക്കരുത്. പിന്നേമ്ം പറേണം). കാശ് കൊടുത്തല്ലേ പഠിക്കുന്നെ.

എഴുത്ത് ഇനിയും മെച്ചപ്പെടാനുണ്ട്.
:-)
ഉപാസന

Unknown said...

ചുമ്മാ ചിരിക്കാം

Anonymous said...

ഇതൊക്കെ പോസ്റ്റ് ആക്കാന്‍ മാത്രം ഉണ്ടോ?

mea culpa said...

@anony
പോസ്റ്റ് ആക്കാന്‍ മാത്രം ഉണ്ടോ? എന്നൊക്കെ പോസ്റ്റുന്നവര്‍ തീരുമാനിച്ചോളും

pinne Indu, engane kanavente aduthe ethiyo?

ഇന്ദു said...

പിറന്നാള്‍ ആശംസിച്ചവര്‍ക്കൊക്കെ വൈകി ആണെങ്കിലും ഒരു താങ്ക്സ്....

മയൂര:ഒരു കുഞ്ഞു സദ്യവട്ടമുണ്‍ടാക്കി കേട്ടോ... വീണ്ടും ഈ വഴി വന്നു കമ്മെന്റ് ഇടുമല്ലൊ അല്ലെ?
സ്മിതചേച്ചി:അങ്ങോട്ടു പോകുന്ന കാര്യം ഓര്‍ക്കുംബോളെ ഒരു വൈഷമ്യം അതു കൊണ്ടു പോയില്ല..സ്കൂട്ടര്‍ ലൈസന്‍സു ഉന്ടു..തല്‍ക്കാലം അതില്‍ തന്നെ കളിക്കാം കാര്‍ പിന്നെയാക്കാം എന്നു കരുതി.

രസികന്‍: ഈ പൊസ്റ്റ് എഴുതുംബോള്‍ എന്റെ മനസ്സിലും ആ സീന്‍ തന്നെ ആയിരുന്നു...സമാധാനം ആയി. എന്റെ എഴുത്തില്‍ നിന്നും ഒരാള്‍ക്കെങ്കിലും സെയിം ഫീലിങ് ഉണ്‍ടായല്ലൊ..അപ്പോള്‍ ഞാന്‍ കുറച്ചു വിജയിച്ചു എന്നു പറയാം അല്ലെ??

കഥാകാരാ,ഹഹഹ..കുറച്ചു ദിവസം കൂടി അവിടെ പഠിച്ചിരുന്നെങ്കില്‍ എനിക്കു മിക്കവാറും ബെസ്റ്റ് സ്റ്റുഡെന്റിനുള്ള അവാര്‍ഡു തന്നെനെ..

ദീപ: ഭാവന വരുന്നില്ലെങ്കില്‍ നമ്മുക്ക് ബ്രയിന്‍ മസ്സാജ്ജെര്‍ വാങ്ങിച്ചാലൊ..ഭാവന ഉണ്‍ടാവാന്‍...തരംഗങ്ങളിലൂടെ ഭാവന വന്നാലൊ..

ലക്ഷ്മി: ഡ്രൈവിങ് പഠനം ദുര്‍ഘടം പിടിച്ചതു തന്നെ..പക്ഷെ എല്ലാരും പറയുന്നു കാര്‍ ഓടിക്കാന്‍ സ്കൂട്ടറ്
ഓടിക്കുന്നതിലും എളുപ്പമാണെന്നു..പക്ഷെ എനിക്കു സ്കൂട്ടര്‍ നന്നായി ഓടിക്കാന്‍ അറിയാം..കാര്‍ പ്രയാസമായി തോന്നി...

ഇന്ദു said...

mea: haha..bhavanakku nalla kshmam thanne

pirikutty:njan nalloru madichi thanne..kandu pidichoo alle??

arun:arune license illathe odikkumbol sookshikkane ipol bhayankara checking aa..
pinne 8 edukkan eluppamaatto..e njan vare eduthathalle...

upasana:njan ezhuthu mechapeduthan shramikkaato ennalaavum vidham

mydreams: thankss

anony:post aakano vendayo ennu njan theerumaanicholam..enikku thonnunathu njan postum..ingene ulla comments okke swantham peril vannu thannoode..enthina e anony mukhammoodi??

mea:anony-yodulla comment-nu nandi ketto..pinne njan kanavante aduthethi...

mullapoove: thirichu oru :)

Anonymous said...

adutha kadha eppol?????????oru fan-ane!!!!

Mahesh Cheruthana/മഹി said...

ഇന്ദു ,
അവതരണം കൊള്ളാം!ഫീസു മുഴുവനും കൊടുതോ?
പരിശ്രമിക്കുകിലെന്തിനേയും കരത്തിലാക്കാൻ കഴിവുള്ളവണ്ണം ...............അപ്പൊ,ഡ്രൈവിങ് പഠനം ???????????

Unknown said...

kadha unnum illee..Atho pandaro paranja pole"bhavana"unnum ille..Bhavana varunna oru yanthram namakku vangichalo???

Anonymous said...

thangalkku ehtra jadayano??Oru puthiya kadha ezhuthanee pettanu..

Ennu oru aradhakan..

Clement Edappally said...

ഒരു വര്‍ഷത്തോളമായല്ലൊ എന്തെങ്കിലും എഴുതിയിട്ട്.. ഒരു തിരിച്ചുവരവന് സമയമായെന്നാണ് എന്റെയൊരു വിനീതമായ അഭിപ്രായം.

Anonymous said...

This is my first post I'd like to thank you for such a great made site!
thought this would be a nice way to introduce myself!

Sincerely,
Hilary Driscoll
if you're ever bored check out my site!
[url=http://www.partyopedia.com/articles/wizard-of-oz-party-supplies.html]wizard of oz Party Supplies[/url].

Anonymous said...

Concede to pass the bogeyman with two backs casinos? compress secure of this advanced [url=http://www.realcazinoz.com]casino[/url] advisor and toady to online casino games like slots, blackjack, roulette, baccarat and more at www.realcazinoz.com .
you can also asseverate to our advance [url=http://freecasinogames2010.webs.com]casino[/url] advert at http://freecasinogames2010.webs.com and accompany yon verifiable folding spondulix !
another voguish [url=http://www.ttittancasino.com]casino spiele[/url] place is www.ttittancasino.com , as opposed to of german gamblers, submit c be communicated during freed online casino bonus.

Anonymous said...

Hi There I'd like to congratulate you for such a terrific made site!
Just thought this is a nice way to make my first post!
We believe the only way accumulate wealth it is usually a sensible idea to start a savings or investing plan as soon in life as obtainable. But don't despair if you have not started saving your assets until later on in life. As a result of honest work, that is looking up on the best investment vehicles for your cash you can slowly but surely increase your property so that it measures to a huge amount by the period you hope to retire. Contemplate all of the accessible asset classes from stocks to real estate as investments for your money. A smartly diversified portfolio of investments in a wide range of asset classes may help your money rise through the years.

-Avis Christon
[url=http://urwealthy.com]currency exchange rates[/url]

Anonymous said...

Hello. My wife and I bought our house about 6 months ago. It was a foreclosure and we were able to get a great deal on it. We also took advantage of the 8K tax credit so that definitely helped. We did an extensive remodeling job and now I want to refinance to cut the term to a 20 or 15 year loan. Does anyone know any good sites for mortgage information? Thanks!

Mike

Unknown said...

y no blogs.....

ഒരില വെറുതെ said...

എന്നാലും പഠിക്കാം, ഡ്രൈവിംഗല്ലേ!

Anonymous said...

top [url=http://www.001casino.com/]001casino.com[/url] hinder the latest [url=http://www.casinolasvegass.com/]online casinos[/url] unshackled no consign perk at the best [url=http://www.baywatchcasino.com/]baywatch casino
[/url].