Wednesday, May 21, 2008

ചുരിദാര്‍

പ്രിയ ബൂലോഗരെ ..ഇന്നലെ എനിക്ക് ഒരു പുതിയ ചുരിദാര്‍ കിട്ടി ...ഇന്നു രാവിലെ ഓഫീസില്‍ പോരാന്‍ ഒരുങ്ങുംബോളായിരുനു ..അതോര്‍ത്തെ ..ആ ചുരിദാര്‍ ഇട്ടാലോ .. അത് തന്നെ ഇട്ടു സുന്ദരി ആയി കണ്ണാടിക്കു മുന്നില്‍ നിന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം ...ഈശ്വരാ പാവങ്ങള്‍ക്ക്‌ ഇങ്ങനെയും സൗന്ദര്യം കൊടുക്കുമോ ..അയ്യോ ആലോചിച്ചു നിക്കാന്‍ നേരമില്ല മണി ഇപ്പോള്‍ തന്നെ 8.45 ആകുന്നു ..9 മണിക്കാ ലാസ്റ്റ് ബസ്സ് .. കാപ്പി കുടിചിട്ടുമില്ല ..."എടാ കാപ്പി കുടിക്കാന്‍ വാ ..എന്റെ ബസ്സ് പോകും " ഞാന്‍ വിളിച്ചു കൂവി ..പത്ര വായന നിര്‍ത്തി ഭര്‍ത്താവ് മേശക്ക് അടുത്തെത്തി ..വേഗത്തില്‍ 2 ചപ്പാത്തി ഉള്ളിലാക്കി ..കതകും പൂട്ടി ഞങ്ങള്‍ ഗേറ്റില്‍ വന്നപോലെക്കും സമയം ഒന്‍പതായി.."എടി ഇന്നു നല്ല ട്രാഫിക് കാണും ..വണ്ടിയെല്ലാം റോഡില്‍ തന്നെ കാണും ..നീ ഓടണ്ട" ഭര്‍ത്താവിന്റെ ഉപദേശം .. "പിന്നെ ഇവനാര് ട്രാഫിക് പോലീസോ" ഞാന്‍ മനസ്സിലോര്‍ത്തു... മെയിന്‍ റോഡില്‍ എത്തിയപോള്‍ 2 വണ്ടി പോണ കണ്ടു ..നിരങ്ങി ആണ് നീങ്ങുന്നെ .. ഓടിയാല്‍ കിട്ടും ..ഞാന്‍ ഓടി ..ഓടി ഓടി അവസാനം വണ്ടിയില്‍ കേറി ..ഈശ്വരാ മൊത്തം വിയര്‍ത്തു ..ദേ കിടക്കുന്നു വണ്ടി വഴിയില്‍ ബ്ലോക്കില്‍ ..എന്നാല്‍ പിന്നെ എനിക്ക് പതുക്കെ വന്നാല്‍ മതിയാരുന്നു ..ഞാന്‍ അത് മനസില്‍ ഓര്തതേ ഉള്ളു .എന്റെ പുറകെ നടന്നു വന്ന ഭര്ത്താവ് ഒരു കളിയാക്കി ചിരിയും പാസ്സ് ആക്കി നടന്നു പോകുന്നു ..കൊരങ്ങ്ന്..
ഇരിക്കാന്‍ സ്ഥലമില്ല..അത്യാവശ്യം ഭേദപെട്ട് നില്കാം... പതുകെ എന്റെ പാടു പെട്ടി എടുത്തു ഞാന് പാട്ടു കേള്ക്കാന് തുടങ്ങി... കുറച്ചു കഴിഞ്ഞപ്പോള് എന്റെ കടകന്നിലൂടെ ഞാന് കണ്ടു..ദേ സൈഡ്-ലെ സീറ്റില് ഇരിക്കുന്ന സര്ദാര്ജി ചെക്കന് എന്നെ നോക്കുന്നു..ശോ എനിക്ക് വയ്യ എന്റെ ഒരു കാര്യം..ഇത്ര സുന്ദരി ആയി പോയോ..ഒന്നു കൂടി ഗമയില് അങ്ങ് നിന്..ഹമ്പട.. ദേ അപ്പുരതിരികുന ചെക്കനും നോകുന്നു..ശോ എന്റെ കല്യാണം കഴിഞ്ഞത് ആണെന്ന് പറയില്ല അല്ലെ.. എനിക്ക് വയ്യ...
ഓഫീസ് എത്തി...നിന്നാണ് വന്നത്..ഒന്നു മുടി ചീകി വരാം.. എന്നിട്ട് ജോലി തുടങ്ങാം .. അങ്ങ് മലമാരിക്കാന്‍ ഒന്നും ഇലാലോ ..റെസ്റ്റ് റൂമില്‍ കണ്ണ്ടിക്ക് മുന്നില്‍ നിന് എന്നെ സുന്ദരിയാക്കിയ ആ ചുരിദാര്‍ ഞാന് ഒന്നു കൂടി നോക്കി.. ഈശ്വര..എന്താ ഇതു...അയ്യേ ..ഞാന് കണ്ണ് ചിമ്മി നോക്കി...എന്റെ ഷാളില്‍ ഒരു വെല്യ സ്റ്റിക്കര്‍ .."hana textiles churidar set Rs.725/-" ഈശ്വരാ .. ഇതാണോ ആ സര്ദാര്ജി ചെക്കനും കൂടുകാരനും നോകിയത് ....കാറ്റു തുറന്നു വിട്ട ടയര് പോലെ എല്ലാം പോയി..വീണ്ടും സ്ഥായി ഭാവം കൈവരിച്ചു ..ഹ്മം ...എന്നാല്‍ ഇനി പോയി എന്തേലും പണി ചെയ്യാം ..സംബവാമി യു ഗോ യു ഗോ ..

11 comments:

ആഷ | Asha said...

അത്രേയല്ലേ സംഭവിച്ചുള്ളൂ. രണ്ടു തരം ചെരുപ്പുമിട്ട് ഞാന്‍ കോളേജില്‍ പോയിട്ടുണ്ട്. അതു മനസ്സിലാക്കും വരെ ഒരു പ്രയാസവുമില്ലാരുന്നു. മനസ്സിലാക്കിയതോടെയാ ആകെപ്പാടെ വിഷമിച്ചത് പിന്നെ തിരികെ വീടു വരെ എത്താന്‍ ഞാന്‍ പെട്ട പാട് . വഴിക്കുടെ പോയോരെല്ലാം എന്റെ കാലില്‍ തന്നെ നോക്കുന്നുന്നായിരുന്നു ഫീലിംഗ് :))

Unknown said...

കൊള്ളാം..കൊള്ളാം...ചുളുവില്‍ അങ്ങനെ ഒരു കടയുടെ ബ്രാന്റ് അംബാസിഡര്‍ ആയല്ലേ...

പിന്നെ,കല്യാണമൊക്കെ കഴിഞ്ഞോ..വൈകിയാണെങ്കിലും,ആശംസകള്‍ !!!

ഇന്ദു said...

ആദ്യത്തെ കമന്റ്-നു നന്ദി ആശാ.ആശയുടെ അനുഭവം എന്റെ അമ്മയ്ക് ഉണ്ടയിടുണ്ട്..സാരീ ആയതു കൊണ്ടു ആരും അറിഞ്ഞില..

ഇന്ദു said...

അതെ മൃതുലെ .. ഓരോ അബദ്ധം വന്നു കൂടുനത് ..
കല്യാണം നവംബര്-ഇല് കഴിഞ്ഞു ...
Thanks for the wishes!!!

പ്രിനീഷ് said...

super

Manasa said...

gud indu...really nice

ബഷീർ said...

സൌന്ദര്യം കൂടുതലുള്ള പെണ്ണുങ്ങള്‍ക്ക്‌ ബുദ്ധികുറവാകുമെന്ന് ആരോ പറയുന്നു (ഞാനല്ല )

പ്രൈസ്‌ സ്റ്റിക്കര്‍ ഒട്ടിച്ച കോട്ടും വള്ളിച്ചെരിപ്പുമിട്ട്‌ നടക്കുന്ന ബംഗാളികളെക്കാള്‍ മെച്ചം തന്നെ.

ആ കൊരങ്ങന്‍ ഭര്‍ത്താവിനെ സമ്മതിക്കണം ..

എഴുത്തു നന്നായിട്ടുണ്ട്‌


അച്ചരതെറ്റുകള്‍ സരിയാക്കാന്‍ സ്രമിക്കുക...

ഫസല്‍ ബിനാലി.. said...

വിവാഹം പോലും ഒരു അബദ്ധമായിക്കാണുന്ന ഇന്ദുവിന്‍ ഇതൊരു അഭ്യാസം തന്നെയായിരുന്നിരിക്കണം.. കൊള്ളാം ട്ടോ, ആസ്വദിച്ച് വായിച്ചു

ഉഗാണ്ട രണ്ടാമന്‍ said...

:)

Unknown said...

there is a scope 4 a laugh!

Nikhil Paul said...

nee allea aale..
ithre allea sambhavicholoo enne karuthy samadhaanike..

pinnea rayettane korangaa ene vilichathu sariyaayilla ketto..

:-)