Thursday, June 26, 2008

ഓര്‍മകളില്‍ എന്നും

ഈ ലോകത്ത് ഞാന്‍ ഏറ്റവും സ്നേഹിച്ചിരുന്ന എന്റെ പ്രിയ അമ്മു ഓര്‍മയായി... എന്നെ ഒട്ടേറെ സ്നേഹിച്ചിരുന്ന എനിക്ക് വേണ്ടി എപ്പോളും പ്രാര്തിച്ചിരുന്ന എന്റെ പ്രിയ അമ്മു..
എന്നോട് ഒരുപാടു വര്‍ത്തമാനം പറഞ്ഞു എന്റെ കൂടെ ചിരിച്ചിരുന്ന എന്റെ അമ്മു..
പറയാന്‍ ഇനിയും ഒരുപാടു ഉണ്ടായിരുന്നു..സ്നേഹിച്ചു തീര്‍ന്നിട്ട് ഇല്ലായിരുന്നു..
ഒന്നിനും കാത്തു നില്‍കാതെ പോയി കളഞ്ഞു..
ഓര്‍മയില്‍ എപോലും എന്റെ കൂടെ ഉണ്ട്...
അവിടെ ഇരുന്നു എന്നെ കാണുന്നിലെ ...

8 comments:

കരീം മാഷ്‌ said...

ദുഖങ്ങൾ പങ്കിടുമ്പോൾ പകുതിയാവുന്നു.
സന്തോഷം പങ്കിടുമ്പോൾ പകുതിയാവുന്നു.

ആശ്വസിപ്പിക്കാൻ ഈ വരികൾ തരാം.

siva // ശിവ said...

ആരാ ഈ അമ്മു?

നമ്മെ പിരിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ടവര്‍ ഈ വെള്ളിമേഘങ്ങള്‍ക്കപ്പുറമിരുന്നു നമ്മെ കാണുന്നുണ്ടാവാം....അല്ലേ?

സസ്നേഹം,

ശിവ

ശ്രീ said...

ദു:ഖത്തില്‍ പങ്കു ചേരുന്നു.

"ദുഖങ്ങൾ പങ്കിടുമ്പോൾ പകുതിയാവുന്നു.
സന്തോഷം പങ്കിടുമ്പോൾ ഇരട്ടിയാവുന്നു”

എന്നല്ലേ കരീം മാഷേ?

ജിജ സുബ്രഹ്മണ്യൻ said...

ദുഖത്തില്‍ പങ്കു ചേരുന്നു.അമ്മുവിനു ദൈവം നിത്യശാന്തി നല്‍കട്ടെ

Unknown said...

ആരാണ് ഈ അമ്മു.ഈ ദു:ഖം എത്ര വലുതാണെന്ന് വായനയിലൂടെ മനസിലാകുന്നു.
ഒപ്പം ഇന്ദുവിന്റെ മനസ്സിന്റെ വേദനയില്‍ പങ്കു ചേരുന്നു.

Nikhil Paul said...

who is ammu !!

Unknown said...

pavam ammu :(

ഇന്ദു said...

എല്ലാവര്ക്കും കൂടി ഒരു മറുപടി മാത്രം അമ്മു എന്ന് ഞാന്‍ വിളിച്ചിരുന്നത് എന്റെ പ്രിയ അമ്മുമ്മ-യെ ആയിരുന്നു!!