Thursday, July 03, 2008

വരാന് ഉള്ളത് വഴിയില് തങ്ങില്ല!!

ഇതൊരു സംഭവ കഥയാണ്..നായകനും നായികയും ഒക്കെ ഉള്ള ഒരു കഥ..നായികമാര് രണ്ടു പേര്.. ശില്‍പയും അപര്‍ണയും (യഥാര്‍ത്ഥ പേരു വെളിപെടുത്തിയാല് എനിക്ക് നല്ല സമ്മാനം കിട്ടുമെന്നു ഉറപ്പുള്ളതിനാല് സാഹസത്തിനു ഞാന് മുതിരുന്നില്ല). രണ്ടു പേരും സഹമുറിയതിമാരായിരുന്നു..കോളേജ് പഠനം കഴിഞ്ഞു ക്യാമ്പസ് സെലെക്ക്ഷനില് ജോലി കിട്ടി ഒരേ കമ്പനിയില് ജോലി ചെയ്യുന്നവര്.... പോകുന്നതും വരുന്നതും ഒകെ കമ്പനി ബസില്.

ഒരു ദിവസം രാവിലെ ഏതാണ്ട് കോളം കെട്ടിയ ചുരിദാര്-ഉം ഇട്ടു രണ്ടും ബ്സ്സ് സ്റ്റോപ്പില് എത്തി..ഭാഗ്യം അതികം തിരക്കൊന്നും ഇല്ലാത്ത ഒരു ബസ്സ് വരുനുണ്ട്.. പുറകിലത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു..വിശാലമായി ഇരിക്കാം..വണ്ടി കുറച്ചു അങ്ങ് നീങ്ങിയപ്പോള് അപര്‍ണക്ക്ഒരു സംശയം "ഇവിടെ ഭയങ്കര കുടുക്കമല്ലേ ശില്പേ നമ്മുക്ക് കുറച്ചു മുന്നിലേക്ക് ഇരുന്നാലോ " അവള് കുറച്ചു മുന്നിലായി ഒഴിഞ്ഞു കിടക്കുന്ന സീറ്റ് ചൂണ്ടി കാട്ടി. അങ്ങേനെ അവര് 2 പേരും അവിടെ പോയി ഇരുന്നു..ഒരു 3 സീറ്റ്.ജനാലക്കു അരികില് ഒരു സുന്ദരന്..നിവര്‍ത്തി സ്റ്റൈല് ആകിയ മുടി..ഒരു നോര്‍ത്ത് ഇന്ത്യന് ലുക്ക്.സുന്ദരന്,ശില്പ,അപര്‍ണ ഇങ്ങനെ ആണ് ഇരുപ്പു..വണ്ടി കുറച്ചു കൂടി മുന്നോട്ടു നീങ്ങിയപ്പോള് ശില്പ അപര്‍ണയോട് പറഞ്ഞു.." ഡി , ആളെ കണ്ടോ..സുന്ദരന് അല്ലെ?"

അപര്‍ണ : "അതെടി കൊള്ളാം.. ഞാന് 2 ദിവസം മുന്നേ ഇങ്ങേരെ കാന്റീനില് നില്‍ക്കുന കണ്ടിര്രുനു.."

ശില്പ : "ഹ്മം.. ഞാനും മുടി ഞാന് അന്നേ നോട്ടം ഇട്ടതാ..:"

അപര്‍ണ: " എടി പതുക്കെ പറ ..ചിലപ്പോള്l മലയാളീ ആയിരിക്കും "
ശില്പ :"പോടീ..മലയാളിയോ ..ഇയാളോ? കണ്ടാല് തന്നെ അറിയില്ലേ നോര്‍ത്ത് ഇന്ത്യന് ആണെന്ന് .. "
അപര്‍ണ: "അതെ .. ഒരു മലയാളീ ലുക്ക് ഇല്ല "
ശില്പ :"ഹം ശെരി ..പക്ഷെ എന്തോകെ പറഞ്ഞാലും മുടി കൊള്ളാം "
ഒരു 5 മിനിട്ട് കഴിഞ്ഞു കാണും ..നമ്മുടെ സുന്ദരന് ശില്പയോട് ഒരു ചോദ്യം "നാട്ടില് എവിടാ സ്ഥലം ?"
(
ശിലപയുടെ അന്നേരത്തെ മുഖം എനിക്ക് പിന്നീട് അപര്‍ണ വിവരിച്ചു തന്നു ..അത് പറഞ്ഞു ഞങ്ങള് അവളെ ഒത്തിരി കളിയാക്കി)
ശില്പ പറഞ്ഞു "എറണാകുളം ..മലയാളീ ആണല്ലേ ..പേരെന്താ "
"
ഞാന് രാജേഷ് ..മലയാളീ ...എന്താ നിങ്ങളുടെ ഒക്കെ പേരു "

"ഞാന് ശില്പ ഇവള് അപര്‍ണ"..

"കൊള്ളാം..2 പേരും മിടുക്കികള് തന്നെ..നിങ്ങള് പറഞ്ഞതു ഒന്നും ഞാന് കേട്ടില കേട്ടോ.."

അപര്‍ണ :" അല്ല ഒന്നും വിചാരിക്കണ്ട കൊമ്പ്ലിമെന്റ്റ് ആയി എടുതോള് കേട്ടോ"

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം ഒരു മലയാളീ മാത്രം എന്ന അവസ്തയന്നല്ലോ ബാംഗളൂരില് എന്നായിരുന്നു നമ്മുടെ നായികമാരുടെ മനസിലൂടെ കടന്നു പോയത്... കാലത്തു വായ തുറക്കാന് നിവര്‍ത്തിയില്ല എന്ന് വെച്ചാല്..കലികാലം!!

വാല്കഷ്ണം : പിന്നെ നമ്മുടെ കഥാ നായികന് ഓഫീസ് വരെ കത്തിയായതും പാവം ശിലപയുടെയും അപര്നയുടെയുംപുറകെ കൂടിയതും ഒക്കെ വേറെ കഥ.. പിന്നെ 2 പേരും ഓരോ സ്റ്റെപ്പെനി ബോയ്ഫ്രാന്റ്റ്- ന്റെ പേരും പറഞ്ഞു ഊരി നടന്നു..ഒരാളെ കുറിച്ചു നല്ലത് പറഞ്ഞിതിന്റെ കൂലിയെ..മലയാളീ എവിടെ പോയാലും തന്റെ പൂവാലന്‍ (കോഴി) സ്വഭാവം മറകില്ലെന്ന ശില്പയുടെ സിദ്ധാന്തത്തിന് ഒന്നു കൂടി ആക്കം കൂടി സംഭവം ..

15 comments:

Manasa said...

hmm....kollam...
kalabhotham undayi varunundu

Unknown said...

gud..Continue writing

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം.അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം കേട്ടോ..ഞാന്‍ വിചാരിച്ചു അവസാനം ആ രാജേഷ് ഇവരില്‍ ആരെയെങ്കിലും കെട്ടും എന്ന്..ഒരു പ്രണയ വല്ലരി അവിടെ പൂക്കും എന്നു വിചാരിച്ച എനിക്കു തെറ്റി....

OAB/ഒഎബി said...

മുടിയെക്കുറിച്ച് വറ്ണ്ണിച്ചപ്പോള്‍ ഞാന്‍ കരുതി, അവസാനം
വെപ്പ് മുടി കാറ്റില്‍ പാറിപ്പോകുമായിരിക്കുമെന്ന്.
എന്തായാലും, കൊള്ളാം....

അലമ്പന്‍ said...

നല്ല പോസ്റ്റ്‌.

ഒന്നുകൂടെ ശ്രദ്ധിച്ച്‌ എഴുതുക. കഴിയുന്നതും അക്ഷരത്തെറ്റുകള്‍ ഒഴിവക്കുക.

തുടര്‍ന്നും എഴുതുക.

siva // ശിവ said...

ആദ്യം ആ പിടക്കോഴികള്‍ അങ്ങോട്ട് കമന്റ് പറഞ്ഞിട്ടല്ലേ ആ പൂവന്‍ കോഴി പിന്നാലെ കൂടിയത്...

സസ്നേഹം,

ശിവ

Unknown said...

ഈ അപര്‍ണയോ ശിലപയ്യൊ
കഥാകാരി
ഒരു അനുഭവത്തിന്റെ മണമുണ്ട് കഥക്ക്

എടോഴി... said...

ആഹ്‌ ഇതു എന്തൊരു വകതിരിവില്ലാത്ത കോഴിയാണപ്പ??? ഒരു TASTE ഒക്കെ വെണ്ടെ??

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അനുഭവക്കുറിപ്പാണല്ലേ കൊച്ചു ഗള്ളീ

ഇന്ദു said...

manasa- thank u thank u

raj-thank u my dear..

കാന്താരിക്കുട്ടി -അക്ഷര തെറ്റ് കൂടുന്നതിന്റെ കാരണം മറ്റൊന്നും അല്ല..ഞാന്‍ ഓഫീസില്‍ ബ്രേക്ക് ഹൌര്‍-ഇല് ആണ് ബ്ലോഗ് ചെയ്യുന്നേ.. സ്വന്തമായി ഒരു സിസ്റ്റം വാങ്ങണം എന്ന് കരുതുന്നു..അതയാല്‍ പിന്നെ മൊഴി ഡൗണ്‍ലോഡ്‌ ചെയ്തു അ ആ ഇ ഈ എഴുതി പഠിക്കാം എന്ന് വിചാരിക്കുന്നു..ഹെഹെ അപ്പോള്‍ ഞാനും പുലിയാകും!!!

oab- രാജേഷ് പിന്നീട് ആ മുടി വെട്ടി കളഞ്ഞു..എന്തിനാണെന്ന് അറിയില്ല.. :)

അലമ്പന്‍ - ഇനിയും നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു

ശിവ - അതും ശരിയാ ..പക്ഷെ..ഇ പൂവന്‍ കോഴി ഒരു ഒന്നു ഒന്നര കോഴി തന്നെ ആയിരുന്നു..പിന്നെ പിടകൊഴികള്‍ നല്ല കമന്റ് അല്ലെ കൊടുത്തെ..

അനൂപ്- ഹെഹെ കണ്ടു പിടിച്ചല്ലേ..പറയൂലാ

മണകുണാഞ്ഞന്‍- ഹി ഹി ഹി

പ്രിയ- അനുഭവ കുറിപ്പ് തന്നെ പ്രിയാ

mea culpa said...

gud... i guess there is still room for improvement

ഹാരിസ്‌ എടവന said...

നമ്മള്‍ മലയാളീ ആണുങ്ങളെ മൊത്തം കളിയക്കിയല്ലൊ...
പോസ്റ്റ് നന്നായി

smitha adharsh said...

നല്ല അനുഭവ കഥ...ഈ മലയാളികള്‍ നമ്മളെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നെ....ഇവിടത്തെ സുപെര്മാര്‍കെറ്റ്ലോക്കെ ഏത് വിദേശീയനും നല്ല "അച്ചര സ്പുടതയോടെ " മലയാളം പറയുന്നതു കേള്ക്കാം..

Nikhil Paul said...

aparnem shilpem .. alle... kollaam..

original perukal enikariyaam boolokaree....

anoopum priyayum samsayichathu pole... ithil oru anubhavakurippinte manam unde enne allla.. athe olle.

Unknown said...

Nandi undedii nandi...enne oorthallo..athu mathi.... :)