Thursday, July 31, 2008

വീണ്ടും ഒരു ജൂലൈ 31!!


നല്ല മഴയുള്ള ഒരു പ്രഭാതം ആയിരുന്നു ഇന്നു . മുഴങ്ങിയ അലാറത്തെ ഓഫ് ചെയ്തു വീണ്ടും പുതപ്പിനുള്ളിലേക്ക് കേറിയപോള്‍ആണ് ഒരു മെസ്സേജ് ..
ഇതാരപ്പാ ഈ കൊച്ചു വെളുപ്പാന്കാലത് മെസ്സേജ് അയക്കാന്‍ എന്ന് കരുതി ആണ് നോക്കിയത് ...ഓ ഊഹം തെറ്റിയിലാ..കോന്ഗ്രടുലറേന്‍സ്..
നിങ്ങള്‍ വിചാരിക്കുനുണ്ടാകും എന്തിനാണ് എന്ന് ?? ഹഹ സ്വന്തം കാലില്‍ നില്ക്കാന്‍ തുടങിയിട്ട് 2 വര്‍ഷമായിരിക്കുന്നു.(ഞാന്‍ സാഹിത്യപരമായി
പറഞ്ഞതാനെട്ടോ..അല്ലാണ്ട് ഞാന്‍ നേരത്തെ ഊന്നു വടിയില്‍ ഒന്നും അല്ലാരുന്നു..)
എഞ്ചിനീയറിംഗ് ഫൈനല്‍ ഇയര്‍ പഠന കാലംഓര്ത്തു പോയി. ഐ ടി അങ്ങ് കൊടുമുടിയില്‍ നില്ക്കുന്ന കാലം.
എന്ട്രന്‍സ് എഴുതുന്ന സമയത്തു ഐ ടി ഒന്നും ആര്‍കും വേണ്ട.ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് എന്ന് പറഞ്ഞു വാലിനു തീ പിടിച്ച പോലെ സീറ്റ്
തപ്പി ഓടുന്ന ലോകം ചുറ്റും.എനിക്ക് പിന്നെ വളരെ ഉയര്ന്ന റാങ്ക് ആയിരുന്ന കൊണ്ടു ഇലക്ട്രോണിക്സ് എന്ന സ്വപ്നം എന്റെ അയലോക്കത്തെ
പറമ്പില്‍ പോലും ഇല്ലാരുന്നു..അത് കൊണ്ടു തന്നെ ഞാന്‍ ഒരു പ്രസ്താവന ഇറക്കി അച്ഛനോട്. "അച്ചേ, എനിക്ക് ഇ ഇലക്ട്രോണിക്സ് ഒന്നും പറ്റില..
എനിക്കതറിയില്ല.. ഞാന്‍ കമ്പ്യൂട്ടര്‍ പടിചോളാം അതാവുമ്പോള്‍ ചേട്ടന്റെ പുസ്തകങ്ങള്‍ ഉണ്ടല്ലോ..മാത്രമല്ല എനിക്കതിഷ്ടവുമാ "
(ചേട്ടന്‍ ഒരു മിടുക്കനും കമ്പ്യൂട്ടര്‍ നന്നായി അറിയാവുന്ന ആളും ആ..അദ്ദേഹം എവിടെ കിടക്കുന്നു ഇ ഞാന്‍ എവിടെ കിടക്കുന്നു)
ഏതായാലും അവസാനം അങ്ങേനെ ഞാന്‍ കമ്പ്യൂട്ടര്‍ പഠിച്ചു..( ഞാന്‍ ക്ലാസ്സില്‍ ഇരുന്നു..വേറെ പിള്ളേര്‍ പഠിച്ചു).
അങ്ങേനെ 4 കൊല്ലം കഴിഞ്ഞു ഞാന്‍ ഫൈനല്‍ ഇയര്‍ ആയപോളെക്കും എന്റെ ഐ ടി അങ്ങ് വളര്ന്നു പനതലിച്ചു വട വൃക്ഷമായി.
പക്ഷെ അപ്പോള്‍ അതാ വരുന്നു മറ്റൊരു പാര.കാമ്പസ് സെലെച്റേന്‍. മര്യാദക്ക് കോളേജ് ജീവിതം ഉല്ലസിച്ചു നടന്ന എന്നെ പോലുള്ള ആത്മാക്കള്‍ക്ക്
അതൊരു അടി ആയി..എല്ലാ ശനിയാഴ്ചയും ടെസ്റ്റ് തന്നെ ടെസ്റ്റ്.. എന്നാല്‍ ടെസ്റ്റ് പാസ് ആവുന്നവരെ എടുക്കുമോ?അതും ഇല്ല പിന്നെയും കിടക്കുന്നു 4-ഉം 5-ഉം റൌണ്ടുകള്‍..
അങ്ങേനെ ഓരോ ടെസ്റ്റ് യാത്രകളും എന്റെ ഉല്ലാസ യാത്രകള്‍ ആയി.പുതിയ പുതിയ കമ്പനികള്‍ അവരുടെ ഒക്കെ ജാട കാണല്‍
അങ്ങേനെ എം എല്‍ എ പണി നന്നായി പുരോഗമിച്ചു കൊണ്ടിരുന്ന കാലം.ഓരോ ടെസ്റ്റ് ഒകെ ഇടക്ക് പാസ് ആവുമായിരുന്നു.പക്ഷെ അവസാനം
എത്തുംബോളേക്കുമ് പറയും മോളെ പിന്നെ കനംഎന്ന്..ശെരി നമ്മുക്ക് പിന്‍നെ കാണാംഏന് പറഞ്ഞു ഞാന്‍ ഇറങ്ങും.
അങ്ങേനെ ഫൈനല്‍ ഇയര്‍ തീരാറായി..ക്ലാസ്സിലെ പലര്‍ക്കും ജോലിയായി.
അപോലും ഇന്ദു ജോലി എന്ന കൊടുമുടിയുടെ ചോട്ടില്‍ തന്നെ. സാരമില്ല എനിക്ക് ജോലി ഒന്നും വേണ്ട ഞാന്‍
എം ടെക് പഠിച്ചു ടീച്ചര്‍ ആവാന്‍ പോകുവാ എന്നോകെ പറഞ്ഞു എന്നെ താനെ സമധാനിപ്പിച്ചു.
അപ്പോളാണ് ഇന്ത്യന്‍ ഐ ടി ഭീമന്‍ എന്ന് എല്ലാവരാലും വിശേഷിപ്പിക്ക പെടുന്ന ഒരു കമ്പനി ടെസ്റ്റ് നടത്താന്‍ അങ്ങ് മലമൂട്ടിലെ ഒരു കോളേജില്‍
എത്തുന്നു എന്ന വാര്ത്ത.ക്ലാസ്സില്‍ ഇതിനോടകം തന്നെ ജോലി കിട്ടിയ പലരും ഇതു എഴുതാന്‍ വരുനുണ്ടത്രേ. ആര്‍ത്തി ആര്‍ത്തി എന്ന് കേട്ടിടുണ്ടോ അത് തന്നെ സംഭവിക്കുന്നത്.
ഇനിയും ടെസ്റ്റ് എഴുതാന്‍ പോണോ അതോ എന്റെ എം ടെക് സ്വപ്നത്തെ മുറുകെ പിടിക്കണോ എന്നായിരുന്നു എന്റെ മനസ്സില്‍.
അതിനെ ഇളക്കിയത് ഇങ്കി ആയിരുന്നു.(എന്റെ കൂടുകാരിയനട്ടോ). "എടി കൊരങ്ങി നീ പോയി എഴുതു ഭാഗ്യം എവിടെയാ എന്ന് അറിയില്ല.നിനക്ക് ആ
കമ്പനി കിട്ടാനുള്ള എല്ലാഉണ്ട് ."ഈശ്വര എന്താ ഇ കൊച്ചു പറയുന്നേ ഇത്ര വെല്യ കമ്പനി-ഓ അതും ഇ എനിക്ക് ?? (ഒരു പരമാര്‍ത്ഥം പറയട്ടെ..അഹങ്ങരിച്ചു
പറയുന്നതല്ലട്ടോ ക്ലാസ്സില്‍ ഭേതപെട്ട നിലവാരം പുലര്‍ത്തിയിരുന്ന കുട്ടിയായിരുന്നു ഞാന്‍.)സലിം കുമാര്‍ പറയുന്ന പോലെ
"കണ്ടാല്‍ ഒരു ലുക്ക് ഇല്ല എന്നെ ഒള്ളു..എനിക്ക് ഭയങ്കര ബുദ്ധിയാ "

ഏതായാലും ഒരു കൈ നോക്കി കളയാം മാത്രമല്ല കുട്ടികാനം എന്ന മനോഹര സ്ഥലം കാണാം. സത്യം പറഞ്ഞാല്‍ രണ്ടാമത്തെ കാര്യം ആയിരുന്നു മനസ്സില്‍.
മൊട്ട കുന്നു കാണണം, മലയുടെ മുകളില്‍ കേറി നിന് ഒച്ച എടുക്കണം.വെല്യ പറയും തേയില തോട്ടങ്ങളും കാണാം ഇതൊകെ ആയിരുന്നു..
ബസില്‍ എല്ലാരും പടിച്ചപോള്‍ ഞാനും ലിനിയും കാഴ്ച കണ്ടു,ഉറങ്ങി അങ്ങേനെ സമയം കളഞ്ഞു.
അവസാനം ഞങ്ങള്‍ ടെസ്റ്റ് നടക്കുന്ന കോളേജില്‍ എത്തി.
10 മണി .ടെസ്റ്റ് തുടങ്ങി. എല്ലാം നന്നായി എഴുതി. ടെസ്റ്റ് പാസ് ആവുന്നത് എനിക്ക് ഒരു പുതരിയല്ലത്തത് കൊണ്ടു പ്രത്യേകിച്ച് ഒന്നും തോന്നിയില.
ടെസ്റ്റ് കഴിഞ്ഞു ,ഭക്ഷണം കഴിഞ്ഞു ,എന്നാല്‍ ഇനി സവാരി ആകാം..അങ്ങേനെ വീണ്ടും എന്റെ
ഗ്യാന്ഗ് ഒത്തു കൂടി. ഏതൊക്കെയോ മല കയറാന്‍ പോകാം എന്ന് കരുതി പോയി..
അങ്ങേനെ നടന് നടന് ഒരു മലയുടെ മുകളില്‍ എത്തി..നല്ല ഒന്തരം ഖൈത്താന്‍ കാറ്റു പോലത്തെ ഒറിജിനല്‍ കാറ്റു
കൊണ്ടു ഞാന്‍ എന്നില്‍ എവിടെയെങ്കിലും ഒരു കവിയത്രി ഉണ്ടായിരുന്നെന്കില്‍ ഒരു കവിത എഴുതാമായിരുന്നു
എന്ന് വിചാരിച്ചു ഇരികുമ്പോള്‍ എന്റെ മൊബൈല് കിളി ചിലച്ചു. എടുത്തു ഹലോ എന്ന് പറയുന്നതിന് മുന്നേ കേട്ടു " ഇന്ദു നീ ടെസ്റ്റ് പാസ് ആയി.
ഇപ്പോള്‍ തന്നെയാ ഇന്റര്‍വ്യൂ .വേഗം വാ" .കൊള്ളാം! ഇനിയിപോള്‍ എങ്ങെനെ ഒന് താഴെ എത്തും..
എങ്ങെനെ ആണേലും ഞങ്ങള്‍ എങ്ങെനെ ഒക്കെയോ താഴെ എത്തി..
ഒരു പാട്ട ച്ചുരിധാരും അതിന്റെ കൂടെ കാറ്റു കൊണ്ടു എന്റെ മുടിയാകെ കോലംകേട്ടു.ഒരു പിച്ചക്കാരി ലുക്ക്.
സാരമില്ല .ഒരു വിധം മുടിയൊക്കെ ശേരിയാകി ഞാന്‍ അങ്ങേനെ ഇന്റര്‍വ്യൂ ഹാള്‍-ഇല് കടന്നു..
ഒരു സഹോദരി, തമിഴത്തി എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍." എന്‍ അക്കാ നമ്മക്ക് തമിളിലെ പെസ്ലാമേ നാന്‍ വന്ത് സൂര്യ ഫാന്‍ "എന്ന് പറയാന്‍ തോന്നി .
പക്ഷെ മസ്സില്‍ പിടിച്ചു തന്നെ ഇരിന്നു.അങ്ങേനെ അവര്‍ എന്തൊകെയോ ചോതിച്ചു.ഞാന്‍ എന്തൊകെയോ പറഞ്ഞു. അങ്ങേനെ ആ അന്കം കഴിഞ്ഞു .
പുറത്തു വന്നപ്പോള്‍ എല്ലാരും പറഞ്ഞു. ഇ ഇന്റര്‍വ്യൂ പാസ് ആയാല്‍ ജോലിയ. വെറും രണ്ടു രൌണ്ടേ ഉള്ളു.
എല്ലാരും റിസള്‍ട്ട് കാത്തു ഇരിപ്പായി. എനിക്കാണേല്‍ വീട്ടില്‍ പോകാന്‍ തോന്നുന്നു.സാധാരണ ടെസ്റ്റ്-നു വന്നാല്‍ ഒരു 4 പ്രാവശ്യം വിളിക്കുന്ന അമ്മയാ.
അന്ന് വിളിയെ വന്നിലാ. അങ്ങേനെ കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു ചുള്ളന്‍ ചേട്ടന്‍ മൈക്ഉം ഒരു പേപ്പര്‍-ഉം എടുത്തു കൊണ്ടു പുറത്തേക്ക് വന്നു.
അത്രയും നേരം ഇല്ലാത്ത എന്തോ ഒരു പേടി മനസ്സില്‍..ഉള്ളിന്റെ ഉള്ളില്‍ എവിടെയോ എനിക്ക് ഒരു ആഗ്രഹം എനിക്ക് ഇ ജോലി കിട്ടിയിരുന്നെന്കില്‍ എന്ന്.
അദ്ദേഹം പേരു വിളിക്കാന്‍ തുടങ്ങി.1,2,3,4.ഇന്ദു .........
പിന്നെ ഒന്നും ഞാന്‍ കേട്ടില്ല.. ഈശ്വര എനിക്ക് ജോലി കിട്ടിയിരിക്കുന്നു..അതും എല്ലാവരും കിട്ടണമെന്ന് വിചാരിക്കുന്ന കമ്പനി-ഇല്..എനിക്ക് വയ്യ..
അങ്ങേനെ ഞാനും ജോലിക്കാരിയായി. ബി. ടെക് അവസാന പരീക്ഷയുടെ ദിവസം എനിക്ക് എന്റെ കമ്പനി മെയില് അയച്ചു "വരുന്ന ജൂലൈ
31-നു വന്നു ജോയിന്‍ ചെയ്യു" എന്ന് പറഞ്ഞ്
അങ്ങേനെ 2006 ജൂലൈ 31 നു ഉദ്യാന നഗരിയില്‍ എന്റെ ഈ ഓഫീസില്‍ ഞാന്‍ ജോയിന്‍ ചെയ്തു.
അങ്ങേനെ ഒരു പാവം കോളേജ് വിദ്യാര്‍ഥി ഇന്നിതാ 2 വയസു മൂപുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി മാറിയിരിക്കുന്നു . ജൂലൈ 31 എനിക്ക് മറക്കാനാകാത്ത ഒരു ദിവസം ..
സര്‍വശക്തന്‍ആയ ഈശ്വരനോടും എന്നെ ആ ടെസ്റ് എഴുതാന്‍ പറഞ്ഞ് വിട്ട ഇന്കിയോടും എന്റെ അച്ഛനോടും അമ്മയോടും നന്ദി പറഞ്ഞ് കൊള്ളട്ടെ..

18 comments:

Manasa said...

indu...super.....but nammudae lucky cheruppintae kariyam parayathathu kashttamayi poyi

Manasa said...

indu...super.....but nammudae lucky cheruppintae kariyam parayathathu kashttamayi poyi

ഇന്ദു said...

lucky cheruppo athu eniku ormayillaa

Nikhil Paul said...

അതെ. വീണ്ടും ഒരു ജൂലൈ 31. ജോലി ചെയ്യാന്‍ തുടങ്ങിയിട്ടു രണ്ടു കൊല്ലം പൂര്‍ത്തിയാകുന്നു... ഈ അവസരത്തില്‍ ജോലിക്കു വേണ്ടി interview നു പോയതു ഓര്‍ത്താല്‍ ബഹു രസം ആയി തോന്നുന്നു... എന്തായാലും വളരെ രസമുള്ള ഒരു യാത്ര ആയിരുന്നു ... ആ കുട്ടിക്കാനം യാത്ര. നിങ്ങള്‍ പോയതു പോലെ തന്നെ ഞങ്ങള്‍ 10 പേര്‍ ചെങ്ങന്നൂര് നിന്നും പോയിരുന്നു... ആ റ്റെസ്റ്റ് എഴുതാന്‍... സത്യം പറഞാല്‍ റ്റെസ്റ്റ് എഴുതിയ ഉടനെ തേക്കടിക്കു പോകാന്‍ ആയിരുന്നു പ്ലാന്‍. റ്റെസ്റ്റ് കിട്ടും എന്നു അത്രക്കു പ്രതീക്ഷ ആയിരുന്നേ !! തലേ ദിവസം എല്ലാവരും എന്റെ വീട്ടില്‍ തങ്ങി.. കാലത്തു തന്നെ ഒരു പരട്ട Maruthi OMNI, ഒരു Honda DIO എന്നീ ശകടങ്ങള്‍ കുട്ടിക്കാനം ലാക്കാക്കി 100 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞു.. അത്രക്കു വേണ്ട അല്ലേ... കുറച്ചു കുറക്കാം... 90..? 70..? ഇനീം കുറക്കണോ.. ഇല്ലാ.. 50 അതില്‍ ഉറപ്പിക്കാം... അങ്ങനെ കുട്ടിക്കാനത്തു എത്തി... എഴുത്തു പരീക്ഷ കഴിഞ്ഞു.. പുറത്തുള്ള കടയില്‍ ബണ്ണും ചായയും അടിച്ചു കൊണ്ടു നിന്നപ്പോള്‍ ആണു ആരോ പറഞ്ഞതു.. റിസള്‍ട്ടു ഇട്ടു..
പോയി നോക്കി... ചുമ്മാ... വെറുതേ... സമാധാനം ആയി... എന്റെ പേരു ഇല്ലാ.. അപ്പോള്‍ ആണു അറിഞ്ഞേ.. അതു ഒരു പാനലിന്റെ മാത്രം ലിസ്റ്റ് ആണു... അപ്പോ... ഇനീം ചാന്‍സു ഉണ്ടു... ഓഹോ.. കൊള്ളാം... 10 പേരില്‍ 1 ആളുടെ മാത്രം പേരു ആ ലിസ്റ്റില്‍ ഉണ്ടായിരുന്നു... ജാഫര്‍.... അവന്‍ പ്രതീക്ഷയുടെ കൂടുതല്‍ കാരണം ഒരു ഷൂ പോലും ഇട്ടിട്ടുണ്ടായിരുന്നില്ലാ... എനിക്കും പ്രതീക്ഷ ഇച്ചിരി കൂടുതല്‍ ആയിരുന്നേ.. അതു കാരണം ഞാന്‍ ഉടനെ എന്റെ ഷൂ ഊരി അവനു കൊടുത്തു.... അങ്ങനെ ഒരു വള്ളി ചെരുപ്പും ഇട്ടു നില്‍ക്കുംബോ അടുത്ത പാനല്‍ റിസള്‍ട്ടു വന്നു.. എന്റെ പേരും ഉണ്ടു... കര്‍ത്താവേ... ഞാനാ!! വിശ്വസിക്കാന്‍ ആയില്ലാ... ഈശോ.. അപ്പോള്‍ ആണു ഓര്‍മ്മ വന്നതു.. ഷൂ... അതിനു ഇനി എന്തു ചെയ്യും.... ടാ ജാഫരേ.... ഇല്ലാ.. അവനെ കാണാന്‍ ഇല്ലാ... അവന്‍ interview room ലോട്ടു പോയിക്കഴിഞ്ഞു... എന്തെങ്കിലും ആട്ടേ.. ഒള്ളതു മതീ.. ഞാന്‍ ആ പരുവത്തില്‍ മറ്റൊരു interview റൂമില്‍ കടന്നു.. ചുറ്റിനും കുറേ ഊളന്‍മാര്‍ ഇരിപ്പുണ്ടു.... പല കോളേജില്‍ നിന്നും വന്നവര്‍... ഞാന്‍ എല്ലാവരേയും ചെറുതായൊന്നു സ്കാന്‍ ചെയ്തു നോക്കി... പ്ലയിന്‍ ഷര്‍ട്ടു.. ഫുള്‍ സ്ലീവ്... പലരും ടൈയും കെട്ടിയിട്ടുണ്ടു.... ഞാന്‍ പയ്യെ എന്നെ തന്നെ ഒന്നു നോക്കി... ക്രീം കളര്‍ ഹാഫ് സ്ലീവ് ഷര്‍ട്ടു.. അതില്‍ ഒരു മാതിരി ചെറിയ നീല നിറം ഉള്ള പൂക്കള്‍.. കയ്യില്‍ അമേരിക്കന്‍ ഫ്ലാഗ് പോലെ ഉള്ള ഒരു ചെറിയ റബ്ബര്‍ ബാന്റ്... കാലില്‍ ഒരു വള്ളി ചെരുപ്പു.. മുടിക്കാണെങ്കില്‍ ഒരു ജാതി ചുവന്ന കളര്‍ ... (ഇടക്കിടെ മുടി കളര്‍ അടിക്കണ സൂക്കേടു ഉണ്ടാര്‍ന്നേ...) കൊള്ളാം... നല്ല കോലം.... പക്ഷെ എങ്ങനെയോ.. എന്തോ.. അവര്‍ എന്നെ സിലക്റ്റു ചെയ്തു.... ഈ സയിസ്സു സാധനങ്ങള്‍ വളരെ വിരളം ആയേ കിട്ടൂ എന്നു കരുതി ആണോ ആവോ..!!

smitha adharsh said...

ഇന്ദു...എല്ലാ ഭാവുകങ്ങളും...ജോലിക്കാരിയായത് പിന്നെ ചില്ലറ കാര്യമാണോ കുട്ടീ....? എനിക്കനെന്കില്‍ അന്ന് ടെസ്റ്റ് എഴുതി ഇതു പോലെ റാങ്ക്‌ ലിസ്റ്റില്‍ വന്നു,ഇന്റര്‍വ്യൂ കഴിഞ്ഞു ജോലി കിട്ടിയപ്പോള്‍ മുടിഞ്ഞ പത്രാസായിരുന്നു...ഇപ്പൊ,ഇവിടെ വന്നു ആ പത്രാസ്സോക്കെ കാറ്റില്‍ പറന്നു...ഇനിയുമുണ്ട് ഒരു അങ്കത്തിന് ബാല്യമെന്ന് തെളിയിച്ചിട്ടു തന്നെ കാര്യം...!!! എന്‍റെ മോളൊന്നു വലുതായിക്കോട്ടേ...ഞാനും ഒരു കൈ നോക്കും.
പിന്നെ നിഖില്‍ ന്‍റെ കമന്‍റ് കലക്കി.

കഥാകാരന്‍ said...

കൊള്ളാം ഇന്‍റര്‍‌വ്യൂ ഓര്‍മ്മ നന്നായിട്ടുണ്ട്‌..... പിന്നെയ് ഒരു കാര്യം ... " കണ്ടാല്‍ ലുക്കില്ലേലും ഭയങ്കര ബുന്ധിയുള്ള ആളല്ലേ??" അതു കൊണ്ട്‌ മലയാളത്തിലെഴുതുമ്പോള്‍ അക്ഷരത്തെറ്റു വരാതെ എഴുതാം കെട്ടോ .... :)

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആശംസകള്‍... തിരക്കിട്ടെഴുതിയതു കൊണ്ട് ഒരു പാട് അക്ഷരത്തെറ്റുകള്‍ വന്നിട്ടുണ്ട്.. ശ്രദ്ധിക്കുമല്ലോ.. :)

ajeeshmathew karukayil said...

പരിശ്രമം ചെയ്യുകില്‍ എന്തിനേയും വശത്തിലക്കാന്‍

കഴിവുള്ളവണ്ണം.......................... അഭിനന്ദനങ്ങള്‍

ഇന്ദു said...

കമന്റ് അടിച്ച എല്ലാര്ക്കും നന്ദി..
മാനസ പറഞ്ഞ പോലെ ടെസ്റ്റ്-നു പോകുന്നതിന്റെ തലേന്ന് രാത്രി ഹോസ്റ്റലില്‍ ഞങ്ങള്‍ കൊണ്ടു പോകനുള്ളതൊക്കെഎടുത്തു വെക്കുവാരുന്നു.. എന്റെ പുതിയ ചെരുപ്പ് എടുത്തു തന്നിട്ട് മാനസ എന്നോട് പറഞ്ഞു "ഇന്ദു നാളെ ഇതു ഇട്ടോളൂ ചിലപ്പോള്‍ ഇതു ഇന്ദു-നു ഭാഗ്യം വരുത്തും "എന്ന് .പ്രിയ കൂടുകരിയോടു ശെരി എന്ന് പറഞ്ഞു ഞാന്‍ അതിട്ടു പോയി..മാനസ പറഞ്ഞ പോലെ ചിലപ്പോള്‍ അതാവും ഭാഗ്യം കൊണ്ടു വന്നെ ..ഹെഹെ

സ്മിത ചേച്ചി :ഈ നിഖില്‍-ഉം എന്റെ കൂടെ ഇവിടെ ജോയിന്‍ ചെയ്ത വ്യക്തിയാനെട്ടോഒരു കൊല്ലം ഇവിടെ ഉണ്ടായിരുന്നു..ശല്യപെടുത്താന്‍..
പിന്നെ ചേച്ചി..ഞാനും കണവന്റെ കൂടെ അങ്ങ് അറബി നാടിലേക്ക് പോകുന്നു..അത് കൊണ്ടു എന്റെയും പത്രാസു ഒക്കെ ഉടനെ കാറ്റില്‍ പറക്കും..
കഥാകാരാ , കിച്ചു : ഓഫീസ് കമ്പ്യൂട്ടര്‍-ഇല് വരമൊഴി ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പറ്റില്ല..മോസില്ല ആണ് യുസ് ചെയ്യുന്നേ അത് കൊണ്ടു മലയാളം ടൈപ്പ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാ പിന്നെ ബ്രേക്ക് ടൈം-ഇല് ഒക്കെ വേഗം വേഗം എഴുതി കൂട്ടുന്നത.. അതാ അക്ഷര തെറ്റിന്റെ കാരണം..
ഞാന്‍ സെപ്റ്റംബര്‍ മുതല്‍ എന്റെ കമ്പ്യൂട്ടര്‍-ഇല് നിനും എഴുതാന്‍ തുടങ്ങുമ്പോള്‍ എല്ലാം ശെരിയാക്കാന്‍ ശ്രമിക്കാം കേട്ടോ..ഇപ്പോള്‍ സദയം ക്ഷമിക്കു..

sv,ajeesh : നന്ദി :)

അശ്വതി/Aswathy said...

ഇന്ദു... ഞാന്‍ ഉണ്ട് കു‌ട്ടിനു. അക്ഷരത്തെറ്റിന്റെ കാര്യത്തിലെ...
ഏതായാലും എഴുത്ത് നന്നായി.
എന്റെയും ഇന്റര്‍വ്യൂ കഥകള്‍ ഏകദേശം ഇതു പോലെ തന്നെ.
എല്ലാ ആശംസകളും

Clement Edappally said...

Don't know how to use the Mallu font.. Ennaalum Congrats on completing two years with your company.. Have a wonderful time..

n hey, nannaayi ezhuthiyittondu tto.. Thudaruka..

smitha adharsh said...

http://varamozhi.wikia.com/wiki/Varamozhi

http://varamozhi.sourceforge.net

http://www.chintha.com/malayalam_font_installation

http://www.google.com/transliterate/indic/Malayalam

ഇന്ദു കുട്ടീ..അറബി നാട്ടില്‍ എത്തിയോ?ചുമ്മാ ഇരിക്കണ്ട.കണ്ടതെല്ലാം പോസ്റ്റ് ആക്കിയെക്ക്..കേട്ടോ..മേല്പ്പറഞ്ഞ എല്ലാ ലിന്കും മാറ്റിയും,മറിച്ചും ഒക്കെ ഡൌണ്‍ ലോഡ് ചെയ്തു നോക്കൂ.എനിക്കിപ്പോള്‍ കൃത്യമായി ഓര്‍മയില്ല.ഇതു ശരിയായാല്‍ ഒന്നു അറിയിക്കണേ..

എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഈ ലിങ്കകള്‍ കൂടി നോക്കിക്കോളൂട്ടോ.

http://ningalkkai.blogspot.com/2007/11/blog-post_6709.html

http://ashwameedham.blogspot.com/2006/07/blog-post_28.html

പിന്നെ ഇനിയും ശരിയായില്ലെന്കില്‍ നമ്മുടെ തലമൂത്തവരോട് ചോദിക്കാം.കാ‍ന്താരി ചേച്ചി പറഞ്ഞു തരും.

joice samuel said...

നന്നായിട്ടുണ്ട്......
നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!

Clement Edappally said...

തന്നെ തന്നെ. ആ മനുഷ്യന്‍ ഞാന്‍ തന്നെ. ഉണ്ടായിരുന്ന പണിയൊക്കെ രാജിവച്ച് ഇപ്പൊ വെറുതെയിരിക്കുന്നു. നമ്മള് തമ്മില്‍ എങ്ങനാ പരിചയം? ഓര്‍ക്കുട്ട് ആണോ? ആണെന്നാണ്‌ എന്‍റെ ഓര്‍മ. ആണോ? അതോ അല്ലേ? ഒരു തീരുമാനം പറയാമോ? അപ്പൊ കാണാം.

ഇന്ദു said...

@aswathy
ithu vazhi vannu comment adichathinu nandi
@clement
thanks for the comment..yes we knw via lidiya
@ mullapoovu..
aashsakalkku nandi..veendum e vazhi varummaloo

@smitha

chechi..link wrek aayi ketoo..but ivide install cheyyan pattiyilaa

Arun Meethale Chirakkal said...

Aaahaa nalla narmabodham. Vayichu rasichu. Keep it up. All the best.

ഇന്ദു said...

thank u arun for ur comments!!veendum e vazhi varummallo alle??