Saturday, October 11, 2008
ഒരു ഡ്രൈവിങ് മാമാങ്കം
സമയം എങ്ങെനെ കൊല്ലും? എന്തെങ്കിലും പഠിക്കാന്‍ പോയാലൊ അതൊ എവിടെയെങ്കിലും പഠിപ്പിക്കാന്‍ പോണൊ?അല്ല ആരെങ്കിലും രണ്ടു മാസത്തേക്കു എടുക്കുമൊ?മണ്ടി!!എന്നാല്‍ എന്തു പഠിക്കും?പാട്ട്,ഡാന്‍സ്,വയലിന്,ഗിറ്റാര്‍, ആദിയായവ ഒക്കെ എന്റെ മനസിലൂടെ കടന്നു പോയി."ഇതിനൊക്കെ കലാപരമായ കുറചു കഴിവു വേണം നിന്നെ കൊണ്ടു പറ്റുമോ" എന്റെ മനസാക്ഷി തന്നെ എന്നോടിതു ചോദിച്ചപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല കളം മാറ്റി ചവിട്ടി..സ്വയം തല പുണ്ണാക്കാതെ അഛനേയും അമ്മയെയും കൂടെപിറപ്പിനേയും യജ്നത്തില്‍ കൂട്ടി.അങ്ങെനെ ആഗോള തലത്തില്‍ നാലു തലകള്‍ വീട്ടില്‍ പുകഞ്ഞു തുടങ്ങി.പലതരം ചര്‍ച്ചകള്‍,കൂട്ടലുകള്‍,കിഴിക്കലുകള്‍ ,സമ്പത്ത് വ്യവസ്ഥ പരിശോധന എന്നു വേണ്ട അങ്ങെനെ അവസാനം കമ്മിറ്റി തീരുമാനിച്ചു "ഡ്രൈവിങ്"തീരുമാനത്തില്‍ ഒപ്പു വെക്കാന്‍ ഹൈക്കമാന്റിനെ വിളിച്ചു.(തെറ്റിദ്ധരിക്കല്ലെ,സ്വ കണവനെ ആണു ഉദ്ദേശിച്ചേ)ഒരു വ്യവസ്ഥയിന്‍ മേല്‍ ആയിരുന്നു ഒപ്പു.
"ഡ്രൈവിങ് പഠിച്ചോ പക്ഷെ വണ്ടി ഓടിക്കാന്‍ ഞാന്‍ തരില്ല.." !!മിടുക്കന് !! പഠിക്കണ്ട എന്ന് പറഞ്ഞില്ല. ചിലരുടെ ഒക്കെ ബുദ്ധി പോണ പോക്കെ..എന്തൊക്കെ പറഞ്ഞാലും വണ്ടി ഓടിക്കാന്‍ കയ്യില്‍ കിട്ടുക പ്രയാസം,സാരമില്ല പടിചിരിക്കാം എപ്പള്ളാ ആവശ്യം വരിക എന്നറിയില്ലല്ലൊ എന്നൊക്കെ കരുതി ഞാന്‍ പൊയി ചേറ്ന്നു.അങ്ങെനെ അദ്യത്തേ ക്ലാസ്,ടീചര്‍ ദൈവത്തേ വിചാരിച്ചു താക്കോല്‍ എന്റെ കയ്യില്‍ തന്നു. ക്ലച്,ബ്രേക്ക്,ഗിയര്‍,ആക്സിലറേറ്റ്റ്,സ്റ്റീയറിങ്,എന്നു വേണ്ട എല്ലാം പറഞ്ഞു തന്നു."എന്നാല്‍ ഇന്ദു,ക്ലച് അങ്ങ് മൊത്തം ചവിട്ടിക്കോളു".ഞാന്‍ ചവിട്ടി,ആഞ്ഞു ചവിട്ടി.ശരിയാവുന്നില്ല,കാരണം മറ്റൊന്നുമല്ല,കാലു അങ്ങട് എത്തുന്നില്ല.ഈ പൊക്കം കൂടിയാലുള്ള ഒരൊ കൊഴപ്പങ്ങളെ.അങ്ങെനെ അദ്യത്തെ ദിവസം തന്നെ ഒരു നാലു കിലൊമീറ്റര് വണ്ടി ഓടിചു അവശയായി വീട്ടില്‍ എത്തി.സ്വയം എന്തെന്നില്ലാത്ത ഒരു അഭിമാനം.എന്നെ കൊണ്ടു ഇത്രയുമൊക്കെ സാധിച്ചല്ലൊ.അന്നു തന്നെ ഹബ്ബിയെ വിളിച്ചു പറഞ്ഞു, ഞാന്‍ നന്നായി വണ്ടി ഓടിക്കുന്നുണ്ട്,ഒരു ഡ്രൈവിങ് എക്സ്പേറ്ടിനേ പ്രതീക്ഷിചോ എന്നു.അതു ഞാന്‍ അല്ല എന്റെ ടീചര്‍ ആണു ഓടിച്ചെ എന്നൊകെ പറഞ്ഞു കണവന്. എന്നോടാ കളി,ആ വക ഉഡായിപ്പു നംബെറില് ഒന്നും വീഴാതെ ഞാന്‍ രണ്ടാമത്തെ ക്ലാസ്സില്‍ എത്തി.അന്നത്തെ ക്ലാസ്സ് അങ്ങട് പിടിച്ചില്ല,ടീചറിന്റെ മുഖത്തു ഒരു കനം. അതു ശരിയാവുന്നില്ല ഇതു ശരിയാവുന്നില്ല എന്നൊക്കെ പറഞ്ഞു കുറെശ്ശേ ശകാരവും.ഒക്കെ സമയമെടുതതല്ലെ ശരിയാവു എന്നു കരുതി വിജയകരമായി മൂന്നാമത്തെ ക്ലാസ്സില്‍ എത്തി.ഈശ്വരാ..ക്ലച്,ബ്രേക്ക്,ഗിയര്‍ എന്നു വേണ്ട ഞാന്‍ എവിടെ തൊട്ടാലും കുറ്റം.സ്റ്റീയറിങ് ആണെല് എനിക്കു പിടിക്കാനെ അറിഞ്ഞുകൂടാ.എന്റെ ജീവിതത്തില്‍ ഇതു പോലെ തൊടുന്നതു എന്തും കുറ്റമായി മാറിയ ചരിത്രം ഉണ്ടായിട്ടില്ല.സത്യം പറഞ്ഞാല്‍ മനസ്സു കൊണ്ടു മടുത്തു.പിറ്റേന്നു പോകുന്ന കാര്യം ഓര്‍ത്തപ്പോള്‍ ആകെ ഒരു മടി.ചെറുതായി എല്ലാരെം ഒന്നു സൂചിപ്പിചു."ഞാന്‍ നാളെ പോണോ?".പക്ഷേ ആരും കേട്ട ഭാവം നടിച്ചില്ല.അങ്ങെനെ മടിച്ചു മടിച്ചു ദിവസം നാലു.ഇന്നും തദൈവ.ടിചറിന്റെ ശകാരം ഇരട്ടിയായി വര്‍ദ്ധിച്ചതല്ലാതെ വേറേ മാറ്റമൊന്നുമില്ല.അന്നു രാത്രി ഭര്‍ത്താവിനോടു പറഞ്ഞു "ഞാന്‍ ചിലപ്പൊള്‍ എന്റെ ഡ്രൈവിങ് അങ്കം അങ്ങു നിര്‍ത്തും എന്നു".ആ ചെറുക്കന് അന്നു എന്നെ കളിയാക്കി കളിയാക്കി കൊന്നില്ല എന്നെ ഉള്ളു.ഇന്നു രണ്ടില്‍ ഒന്നു തീരുമാനിക്കാം എന്നു കരുതി തന്നെ അഞ്ചാമത്തെ ക്ലാസ്സില്‍ ഞാന്‍ ഹാജറ്.എന്തു പറയാനാ,ശങ്കരന് ചേട്ടന് പിന്നെം തെങില് തന്നെ.അന്നും എനിക്കു മൊത്തം കുറ്റമായിരുന്നു.ഇനി ഈ പണിക്കു എന്നെ കൊണ്ടു പറ്റില്ല എന്നു ഉറപ്പിച്ച് ഞാന്‍ ടീചരിനോടു പറഞ്ഞു "ഇനി കുറച് ദിവസത്തേക്ക് ഞാന്‍ വരുന്നില്ല".പിന്നെ ഞാന്‍ അങ്ങോട്ടു തിരിഞ്ഞു നൊക്കിയിട്ടില്ല.എനിക്കറിയില്ല ഒന്നൊ രണ്ടോ ദിവസം കൊണ്ടു നന്നായി ആറ്ക്കെങ്കിലും വണ്ി ഓടിക്കന്‍ പറ്റുമൊ എന്നു.എതായലും എനിക്കു പറ്റിയില്ല.ചിലപ്പള് ടീച്ചറിന്റെ ശകാരം കുറച്ച് കുറവായിരുന്നെല് ഞാന്‍ ക്ലാസ്സു മുഴുമിച്ചേനെ.എന്തൊ എനിക്ക് അതങടു ദഹിച്ചില്ല.അങ്ങെനെ ആ മാമാങ്കം വേണ്ടാന്നു വെച്ചു ഞാന്‍ വീണ്ടും ചുമ്മാ ഇരിക്കുന്നു..പിന്നെയ്..പൂയ്.. ഒരു കാര്യം കൂടി..ഇന്നെ എന്റെ പിറന്നാളാ..
Thursday, September 11, 2008
ഓണാശംസകള്‍
സ്നേഹപൂര്‍വ്വം
ഇന്ദു..
Tuesday, August 19, 2008
പുതിയ ലോകത്തേക്ക്.. ഒരു ഓണാവധിക്ക് ശേഷം..
Thursday, July 31, 2008
വീണ്ടും ഒരു ജൂലൈ 31!!
നല്ല മഴയുള്ള ഒരു പ്രഭാതം ആയിരുന്നു ഇന്നു . മുഴങ്ങിയ അലാറത്തെ ഓഫ് ചെയ്തു വീണ്ടും പുതപ്പിനുള്ളിലേക്ക് കേറിയപോള്ആണ് ഒരു മെസ്സേജ് ..
ഇതാരപ്പാ ഈ കൊച്ചു വെളുപ്പാന്കാലത് മെസ്സേജ് അയക്കാന്‍ എന്ന് കരുതി ആണ് നോക്കിയത് ...ഓ ഊഹം തെറ്റിയിലാ..കോന്ഗ്രടുലറേന്സ്..
നിങ്ങള്‍ വിചാരിക്കുനുണ്ടാകും എന്തിനാണ് എന്ന് ?? ഹഹ സ്വന്തം കാലില്‍ നില്ക്കാന് തുടങിയിട്ട് 2 വര്‍ഷമായിരിക്കുന്നു.(ഞാന്‍ സാഹിത്യപരമായി
പറഞ്ഞതാനെട്ടോ..അല്ലാണ്ട് ഞാന്‍ നേരത്തെ ഊന്നു വടിയില്‍ ഒന്നും അല്ലാരുന്നു..)
എഞ്ചിനീയറിംഗ് ഫൈനല്‍ ഇയര്‍ പഠന കാലംഓര്ത്തു പോയി. ഐ ടി അങ്ങ് കൊടുമുടിയില്‍ നില്ക്കുന്ന കാലം.
എന്‍ട്രന്‍സ് എഴുതുന്ന സമയത്തു ഐ ടി ഒന്നും ആര്‍കും വേണ്ട.ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് എന്ന് പറഞ്ഞു വാലിനു തീ പിടിച്ച പോലെ സീറ്റ്
തപ്പി ഓടുന്ന ലോകം ചുറ്റും.എനിക്ക് പിന്നെ വളരെ ഉയര്‍ന്ന റാങ്ക് ആയിരുന്ന കൊണ്ടു ഇലക്ട്രോണിക്സ് എന്ന സ്വപ്നം എന്റെ അയലോക്കത്തെ
പറമ്പില്‍ പോലും ഇല്ലാരുന്നു..അത് കൊണ്ടു തന്നെ ഞാന്‍ ഒരു പ്രസ്താവന ഇറക്കി അച്ഛനോട്. "അച്ചേ, എനിക്ക് ഇ ഇലക്ട്രോണിക്സ് ഒന്നും പറ്റില..
എനിക്കതറിയില്ല.. ഞാന്‍ കമ്പ്യൂട്ടര്‍ പടിചോളാം അതാവുമ്പോള്‍ ചേട്ടന്റെ പുസ്തകങ്ങള്‍ ഉണ്ടല്ലോ..മാത്രമല്ല എനിക്കതിഷ്ടവുമാ "
(ചേട്ടന് ഒരു മിടുക്കനും കമ്പ്യൂട്ടര്‍ നന്നായി അറിയാവുന്ന ആളും ആ..അദ്ദേഹം എവിടെ കിടക്കുന്നു ഇ ഞാന്‍ എവിടെ കിടക്കുന്നു)
ഏതായാലും അവസാനം അങ്ങേനെ ഞാന്‍ കമ്പ്യൂട്ടര്‍ പഠിച്ചു..( ഞാന്‍ ക്ലാസ്സില്‍ ഇരുന്നു..വേറെ പിള്ളേര് പഠിച്ചു).
അങ്ങേനെ 4 കൊല്ലം കഴിഞ്ഞു ഞാന്‍ ഫൈനല്‍ ഇയര്‍ ആയപോളെക്കും എന്റെ ഐ ടി അങ്ങ് വളര്‍ന്നു പനതലിച്ചു വട വൃക്ഷമായി.
പക്ഷെ അപ്പോള്‍ അതാ വരുന്നു മറ്റൊരു പാര.കാമ്പസ് സെലെച്റേന്‍. മര്യാദക്ക് കോളേജ് ജീവിതം ഉല്ലസിച്ചു നടന്ന എന്നെ പോലുള്ള ആത്മാക്കള്‍ക്ക്
അതൊരു അടി ആയി..എല്ലാ ശനിയാഴ്ചയും ടെസ്റ്റ് തന്നെ ടെസ്റ്റ്.. എന്നാല്‍ ടെസ്റ്റ് പാസ് ആവുന്നവരെ എടുക്കുമോ?അതും ഇല്ല പിന്നെയും കിടക്കുന്നു 4-ഉം 5-ഉം റൌണ്ടുകള്‍..
അങ്ങേനെ ഓരോ ടെസ്റ്റ് യാത്രകളും എന്റെ ഉല്ലാസ യാത്രകള്‍ ആയി.പുതിയ പുതിയ കമ്പനികള്‍ അവരുടെ ഒക്കെ ജാട കാണല്‍
അങ്ങേനെ എം എല്‍ എ പണി നന്നായി പുരോഗമിച്ചു കൊണ്ടിരുന്ന കാലം.ഓരോ ടെസ്റ്റ് ഒകെ ഇടക്ക് പാസ് ആവുമായിരുന്നു.പക്ഷെ അവസാനം
എത്തുംബോളേക്കുമ് പറയും മോളെ പിന്നെ കനംഎന്ന്..ശെരി നമ്മുക്ക് പിന്നെ കാണാംഏന് പറഞ്ഞു ഞാന്‍ ഇറങ്ങും.
അങ്ങേനെ ഫൈനല്‍ ഇയര്‍ തീരാറായി..ക്ലാസ്സിലെ പലര്‍ക്കും ജോലിയായി.
അപോലും ഇന്ദു ജോലി എന്ന കൊടുമുടിയുടെ ചോട്ടില് തന്നെ. സാരമില്ല എനിക്ക് ജോലി ഒന്നും വേണ്ട ഞാന്‍
എം ടെക് പഠിച്ചു ടീച്ചര്‍ ആവാന്‍ പോകുവാ എന്നോകെ പറഞ്ഞു എന്നെ താനെ സമധാനിപ്പിച്ചു.
അപ്പോളാണ് ഇന്ത്യന്‍ ഐ ടി ഭീമന് എന്ന് എല്ലാവരാലും വിശേഷിപ്പിക്ക പെടുന്ന ഒരു കമ്പനി ടെസ്റ്റ് നടത്താന്‍ അങ്ങ് മലമൂട്ടിലെ ഒരു കോളേജില്‍
എത്തുന്നു എന്ന വാര്‍ത്ത.ക്ലാസ്സില്‍ ഇതിനോടകം തന്നെ ജോലി കിട്ടിയ പലരും ഇതു എഴുതാന്‍ വരുനുണ്ടത്രേ. ആര്‍ത്തി ആര്‍ത്തി എന്ന് കേട്ടിടുണ്ടോ അത് തന്നെ സംഭവിക്കുന്നത്.
ഇനിയും ടെസ്റ്റ് എഴുതാന്‍ പോണോ അതോ എന്റെ എം ടെക് സ്വപ്നത്തെ മുറുകെ പിടിക്കണോ എന്നായിരുന്നു എന്റെ മനസ്സില്‍.
അതിനെ ഇളക്കിയത് ഇങ്കി ആയിരുന്നു.(എന്റെ കൂടുകാരിയനട്ടോ). "എടി കൊരങ്ങി നീ പോയി എഴുതു ഭാഗ്യം എവിടെയാ എന്ന് അറിയില്ല.നിനക്ക് ആ
കമ്പനി കിട്ടാനുള്ള എല്ലാഉണ്ട് ."ഈശ്വര എന്താ ഇ കൊച്ചു പറയുന്നേ ഇത്ര വെല്യ കമ്പനി-ഓ അതും ഇ എനിക്ക് ?? (ഒരു പരമാര്‍ത്ഥം പറയട്ടെ..അഹങ്ങരിച്ചു
പറയുന്നതല്ലട്ടോ ക്ലാസ്സില്‍ ഭേതപെട്ട നിലവാരം പുലര്‍ത്തിയിരുന്ന കുട്ടിയായിരുന്നു ഞാന്‍.)സലിം കുമാര്‍ പറയുന്ന പോലെ
"കണ്ടാല്‍ ഒരു ലുക്ക് ഇല്ല എന്നെ ഒള്ളു..എനിക്ക് ഭയങ്കര ബുദ്ധിയാ "
ഏതായാലും ഒരു കൈ നോക്കി കളയാം മാത്രമല്ല കുട്ടികാനം എന്ന മനോഹര സ്ഥലം കാണാം. സത്യം പറഞ്ഞാല്‍ രണ്ടാമത്തെ കാര്യം ആയിരുന്നു മനസ്സില്‍.
മൊട്ട കുന്നു കാണണം, മലയുടെ മുകളില്‍ കേറി നിന് ഒച്ച എടുക്കണം.വെല്യ പറയും തേയില തോട്ടങ്ങളും കാണാം ഇതൊകെ ആയിരുന്നു..
ബസില്‍ എല്ലാരും പടിച്ചപോള് ഞാനും ലിനിയും കാഴ്ച കണ്ടു,ഉറങ്ങി അങ്ങേനെ സമയം കളഞ്ഞു.
അവസാനം ഞങ്ങള്‍ ടെസ്റ്റ് നടക്കുന്ന കോളേജില്‍ എത്തി.
10 മണി .ടെസ്റ്റ് തുടങ്ങി. എല്ലാം നന്നായി എഴുതി. ടെസ്റ്റ് പാസ് ആവുന്നത് എനിക്ക് ഒരു പുതരിയല്ലത്തത് കൊണ്ടു പ്രത്യേകിച്ച് ഒന്നും തോന്നിയില.
ടെസ്റ്റ് കഴിഞ്ഞു ,ഭക്ഷണം കഴിഞ്ഞു ,എന്നാല്‍ ഇനി സവാരി ആകാം..അങ്ങേനെ വീണ്ടും എന്റെ
ഗ്യാന്ഗ് ഒത്തു കൂടി. ഏതൊക്കെയോ മല കയറാന്‍ പോകാം എന്ന് കരുതി പോയി..
അങ്ങേനെ നടന് നടന് ഒരു മലയുടെ മുകളില്‍ എത്തി..നല്ല ഒന്തരം ഖൈത്താന്‍ കാറ്റു പോലത്തെ ഒറിജിനല്‍ കാറ്റു
കൊണ്ടു ഞാന്‍ എന്നില്‍ എവിടെയെങ്കിലും ഒരു കവിയത്രി ഉണ്ടായിരുന്നെന്കില് ഒരു കവിത എഴുതാമായിരുന്നു
എന്ന് വിചാരിച്ചു ഇരികുമ്പോള്‍ എന്റെ മൊബൈല്‍ കിളി ചിലച്ചു. എടുത്തു ഹലോ എന്ന് പറയുന്നതിന് മുന്നേ കേട്ടു " ഇന്ദു നീ ടെസ്റ്റ് പാസ് ആയി.
ഇപ്പോള്‍ തന്നെയാ ഇന്റര്‍വ്യൂ .വേഗം വാ" .കൊള്ളാം! ഇനിയിപോള് എങ്ങെനെ ഒന് താഴെ എത്തും..
എങ്ങെനെ ആണേലും ഞങ്ങള്‍ എങ്ങെനെ ഒക്കെയോ താഴെ എത്തി..
ഒരു പാട്ട ച്ചുരിധാരും അതിന്റെ കൂടെ കാറ്റു കൊണ്ടു എന്റെ മുടിയാകെ കോലംകേട്ടു.ഒരു പിച്ചക്കാരി ലുക്ക്.
സാരമില്ല .ഒരു വിധം മുടിയൊക്കെ ശേരിയാകി ഞാന്‍ അങ്ങേനെ ഇന്റര്‍വ്യൂ ഹാള്‍-ഇല് കടന്നു..
ഒരു സഹോദരി, തമിഴത്തി എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍." എന്‍ അക്കാ നമ്മക്ക് തമിളിലെ പെസ്ലാമേ നാന് വന്ത് സൂര്യ ഫാന്‍ "എന്ന് പറയാന്‍ തോന്നി .
പക്ഷെ മസ്സില് പിടിച്ചു തന്നെ ഇരിന്നു.അങ്ങേനെ അവര്‍ എന്തൊകെയോ ചോതിച്ചു.ഞാന്‍ എന്തൊകെയോ പറഞ്ഞു. അങ്ങേനെ ആ അന്കം കഴിഞ്ഞു .
പുറത്തു വന്നപ്പോള്‍ എല്ലാരും പറഞ്ഞു. ഇ ഇന്റര്‍വ്യൂ പാസ് ആയാല്‍ ജോലിയ. വെറും രണ്ടു രൌണ്ടേ ഉള്ളു.
എല്ലാരും റിസള്‍ട്ട് കാത്തു ഇരിപ്പായി. എനിക്കാണേല്‍ വീട്ടില്‍ പോകാന്‍ തോന്നുന്നു.സാധാരണ ടെസ്റ്റ്-നു വന്നാല്‍ ഒരു 4 പ്രാവശ്യം വിളിക്കുന്ന അമ്മയാ.
അന്ന് വിളിയെ വന്നിലാ. അങ്ങേനെ കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു ചുള്ളന് ചേട്ടന് മൈക്ഉം ഒരു പേപ്പര്‍-ഉം എടുത്തു കൊണ്ടു പുറത്തേക്ക് വന്നു.
അത്രയും നേരം ഇല്ലാത്ത എന്തോ ഒരു പേടി മനസ്സില്‍..ഉള്ളിന്റെ ഉള്ളില്‍ എവിടെയോ എനിക്ക് ഒരു ആഗ്രഹം എനിക്ക് ഇ ജോലി കിട്ടിയിരുന്നെന്കില് എന്ന്.
അദ്ദേഹം പേരു വിളിക്കാന്‍ തുടങ്ങി.1,2,3,4.ഇന്ദു .........
പിന്നെ ഒന്നും ഞാന്‍ കേട്ടില്ല.. ഈശ്വര എനിക്ക് ജോലി കിട്ടിയിരിക്കുന്നു..അതും എല്ലാവരും കിട്ടണമെന്ന് വിചാരിക്കുന്ന കമ്പനി-ഇല്..എനിക്ക് വയ്യ..
അങ്ങേനെ ഞാനും ജോലിക്കാരിയായി. ബി. ടെക് അവസാന പരീക്ഷയുടെ ദിവസം എനിക്ക് എന്റെ കമ്പനി മെയില്‍ അയച്ചു "വരുന്ന ജൂലൈ 31-നു വന്നു ജോയിന്‍ ചെയ്യു" എന്ന് പറഞ്ഞ്
അങ്ങേനെ 2006 ജൂലൈ 31 നു ഉദ്യാന നഗരിയില്‍ എന്റെ ഈ ഓഫീസില്‍ ഞാന്‍ ജോയിന്‍ ചെയ്തു.
അങ്ങേനെ ഒരു പാവം കോളേജ് വിദ്യാര്‍ഥി ഇന്നിതാ 2 വയസു മൂപുള്ള ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആയി മാറിയിരിക്കുന്നു . ജൂലൈ 31 എനിക്ക് മറക്കാനാകാത്ത ഒരു ദിവസം ..
സര്‍വശക്തന്‍ആയ ഈശ്വരനോടും എന്നെ ആ ടെസ്റ് എഴുതാന്‍ പറഞ്ഞ് വിട്ട ഇന്കിയോടും എന്റെ അച്ഛനോടും അമ്മയോടും നന്ദി പറഞ്ഞ് കൊള്ളട്ടെ..
Friday, July 11, 2008
വെള്ളി ചില്ലും വിതറി

എന്റെ സുഖം ദുഖവും കരച്ചിലും ചിരിയും ഒക്കെ നീ കണ്ടിട്ടുണ്ട്..
കുഞ്ഞു ഉടുപ്പിട്ട് ഞാന്‍ ഓടി നടക്കുന്നത് മുതല്‍ നീ എന്നെ കാണുന്നു...എന്റെ പ്രിയ കൂട്ടുകാരിയായി നീ എന്നോടോപ്പും എപ്പോളും ഉണ്ടായിരുന്നു..ഒടുവില്‍ മണവാട്ടി വേഷം കെട്ടി നിന്റെ മുന്നില്‍ ഞാന്‍ നിന്നപോള്‍ നീ എന്നെ നിരകന്നുകളോടെ പറഞ്ഞയച്ചു..
എനിക്കറിയാം എന്റെ വരവും കാത്തു നീ ഇപ്പോളും അവിടെ ഒഴുകുനുന്ടെന്നു..
ഇതെന്റെ വീടിന്റെ പുറകിലൂടെ ഒഴുകുന്ന പുഴ..
ഇനി എന്നാണോ നിനെ ഒന്നു കാണാന്‍ കഴിയുകാ..
നിന്നോട് മിണ്ടാന്‍ പറ്റുക..
ഇപോളും മഴ പെയ്യുമ്പോള്‍ നിന്നെ കാണാന്‍ നല്ല ഭംഗിയാണല്ലേ .. എനിക്കറിയാം..
വെള്ളി ചില്ലും വിതറി..തുള്ളി തുള്ളി ഒഴുകും..
പറയാമോ..എന്നാണ് സംഗമം..
എന്നാണ് സംഗമം..
Thursday, July 03, 2008
വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല!!
ഇതൊരു സംഭവ കഥയാണ്..നായകനും നായികയും ഒക്കെ ഉള്ള ഒരു കഥ..നായികമാര്‍ രണ്ടു പേര്.. ശില്പയും അപര്‍ണയും (യഥാര്‍ത്ഥ പേരു വെളിപെടുത്തിയാല് എനിക്ക് നല്ല സമ്മാനം കിട്ടുമെന്നു ഉറപ്പുള്ളതിനാല്‍ ആ സാഹസത്തിനു ഞാന്‍ മുതിരുന്നില്ല). രണ്ടു പേരും സഹമുറിയതിമാരായിരുന്നു..കോളേജ് പഠനം കഴിഞ്ഞു ക്യാമ്പസ് സെലെക്ക്ഷനില് ജോലി കിട്ടി ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍.... പോകുന്നതും വരുന്നതും ഒകെ കമ്പനി ബസില്‍.
ഒരു ദിവസം രാവിലെ ഏതാണ്ട് കോളം കെട്ടിയ ചുരിദാര്‍-ഉം ഇട്ടു രണ്ടും ബ്സ്സ് സ്റ്റോപ്പില്‍ എത്തി..ഭാഗ്യം അതികം തിരക്കൊന്നും ഇല്ലാത്ത ഒരു ബസ്സ് വരുനുണ്ട്.. പുറകിലത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു..വിശാലമായി ഇരിക്കാം..വണ്ടി കുറച്ചു അങ്ങ് നീങ്ങിയപ്പോള്‍ അപര്ണക്ക്ഒരു സംശയം "ഇവിടെ ഭയങ്കര കുടുക്കമല്ലേ ശില്പേ നമ്മുക്ക് കുറച്ചു മുന്നിലേക്ക് ഇരുന്നാലോ " അവള് കുറച്ചു മുന്നിലായി ഒഴിഞ്ഞു കിടക്കുന്ന സീറ്റ് ചൂണ്ടി കാട്ടി. അങ്ങേനെ അവര്‍ 2 പേരും അവിടെ പോയി ഇരുന്നു..ഒരു 3 സീറ്റ്.ജനാലക്കു അരികില്‍ ഒരു സുന്ദരന്‍..നിവര്‍ത്തി സ്റ്റൈല്‍ ആകിയ മുടി..ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്ക്.സുന്ദരന്‍,ശില്പ,അപര്‍ണ ഇങ്ങനെ ആണ് ഇരുപ്പു..വണ്ടി കുറച്ചു കൂടി മുന്നോട്ടു നീങ്ങിയപ്പോള്‍ ശില്പ അപര്‍ണയോട് പറഞ്ഞു.." ഡി ,ഈ ആളെ കണ്ടോ..സുന്ദരന്‍ അല്ലെ?"
അപര്‍ണ : "അതെടി കൊള്ളാം.. ഞാന്‍ 2 ദിവസം മുന്നേ ഇങ്ങേരെ കാന്റീനില്‍ നില്ക്കുന കണ്ടിര്രുനു.."
ശില്പ : "ഹ്മം.. ഞാനും ഇ മുടി ഞാന്‍ അന്നേ നോട്ടം ഇട്ടതാ..:"
അപര്‍ണ: " എടി പതുക്കെ പറ ..ചിലപ്പോള്‍l മലയാളീ ആയിരിക്കും "
ശില്പ :"പോടീ..മലയാളിയോ ..ഇയാളോ? കണ്ടാല്‍ തന്നെ അറിയില്ലേ നോര്‍ത്ത് ഇന്ത്യന്‍ ആണെന്ന് .. "
അപര്‍ണ: "അതെ .. ഒരു മലയാളീ ലുക്ക് ഇല്ല "
ശില്പ :"ഹം ശെരി ..പക്ഷെ എന്തോകെ പറഞ്ഞാലും മുടി കൊള്ളാം "
ഒരു 5 മിനിട്ട് കഴിഞ്ഞു കാണും ..നമ്മുടെ സുന്ദരന്‍ ശില്പയോട് ഒരു ചോദ്യം "നാട്ടില്‍ എവിടാ സ്ഥലം ?"
(ശിലപയുടെ അന്നേരത്തെ മുഖം എനിക്ക് പിന്നീട് അപര്‍ണ വിവരിച്ചു തന്നു ..അത് പറഞ്ഞു ഞങ്ങള്‍ അവളെ ഒത്തിരി കളിയാക്കി)
ശില്പ പറഞ്ഞു "എറണാകുളം ..മലയാളീ ആണല്ലേ ..പേരെന്താ "
"ഞാന്‍ രാജേഷ് ..മലയാളീ ...എന്താ നിങ്ങളുടെ ഒക്കെ പേരു "
"ഞാന്‍ ശില്പ ഇവള് അപര്‍ണ"..
"കൊള്ളാം..2 പേരും മിടുക്കികള്‍ തന്നെ..നിങ്ങള്‍ പറഞ്ഞതു ഒന്നും ഞാന്‍ കേട്ടില കേട്ടോ.."
അപര്‍ണ :" അല്ല ഒന്നും വിചാരിക്കണ്ട കൊമ്പ്ലിമെന്റ്റ് ആയി എടുതോള് കേട്ടോ"
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം ഒരു മലയാളീ മാത്രം എന്ന അവസ്തയന്നല്ലോ ബാംഗളൂരില്‍ എന്നായിരുന്നു നമ്മുടെ നായികമാരുടെ മനസിലൂടെ കടന്നു പോയത്...ഈ കാലത്തു വായ തുറക്കാന്‍ നിവര്‍ത്തിയില്ല എന്ന് വെച്ചാല്‍..കലികാലം!!
വാല്‍കഷ്ണം : പിന്നെ നമ്മുടെ കഥാ നായികന് ഓഫീസ് വരെ കത്തിയായതും പാവം ശിലപയുടെയും അപര്നയുടെയുംപുറകെ കൂടിയതും ഒക്കെ വേറെ കഥ.. പിന്നെ 2 പേരും ഓരോ സ്റ്റെപ്പെനി ബോയ്ഫ്രാന്റ്റ്- ന്റെ പേരും പറഞ്ഞു ഊരി നടന്നു..ഒരാളെ കുറിച്ചു നല്ലത് പറഞ്ഞിതിന്റെ കൂലിയെ..മലയാളീ എവിടെ പോയാലും തന്റെ പൂവാലന് (കോഴി) സ്വഭാവം മറകില്ലെന്ന ശില്പയുടെ സിദ്ധാന്തത്തിന് ഒന്നു കൂടി ആക്കം കൂടി ഈ സംഭവം ..
Thursday, June 26, 2008
ഓര്‍മകളില്‍ എന്നും
എന്നോട് ഒരുപാടു വര്‍ത്തമാനം പറഞ്ഞു എന്റെ കൂടെ ചിരിച്ചിരുന്ന എന്റെ അമ്മു..
പറയാന്‍ ഇനിയും ഒരുപാടു ഉണ്ടായിരുന്നു..സ്നേഹിച്ചു തീര്‍ന്നിട്ട് ഇല്ലായിരുന്നു..
ഒന്നിനും കാത്തു നില്കാതെ പോയി കളഞ്ഞു..
ഓര്‍മയില്‍ എപോലും എന്റെ കൂടെ ഉണ്ട്...
അവിടെ ഇരുന്നു എന്നെ കാണുന്നിലെ ...
Thursday, June 19, 2008
വണക്കം !!!
കുറച്ചു ബിസി ആയി പോയി..എന്തേലും ഒക്കെ ജോലി ചെയ്യുന്നു എന്ന്
മറ്റുള്ളവരെ കാണിക്കണ്ടേ.. അത് കൊണ്ടു ഒരു പോസ്റ്റ് പകുതിയാക്കി വെച്ചിട്ട് ദിവസങ്ങള്‍
ആകുന്നു..തീര്നാലുടനെ പോസ്റ്റ് ചെയ്യാം..വെറുതെ എല്ലാരുടെയും സുഖ വിവരങള്ള് ചോദിക്കാം എന്ന് കരുതി .. കൂടെ വെള്ളിമെഖതിന്റെ പുതിയ ഉടുപ്പ് എന്ങേനെയുണ്ട്??ചേരുനുണ്ടോ
അപ്പോള്‍ അവിടെ എല്ലാര്ക്കും സുഖമല്ലേ..ഇവിടെയും എല്ലാര്ക്കും സുഖം..മഴയും വെയിലു സൂര്യ നും ചന്ദ്രനും ഒക്കെ അവിടെ തന്നെ ഉണ്ടല്ലോ അല്ലെ..
അപ്പൊ ശെരി.. എന്റെ മാനേജര്‍ വരുന്നു.. പിന്നെ കാണാം
സന്ധിക്കും വരേയ്ക്കും വണക്കം..
Wednesday, May 21, 2008
എന്റെ പ്രിയപെട്ട കിരണ്‍..
എനിക്ക് ഏറ്റവും പ്രിയപെട്ട എന്റെ കിരണ്‍ ഞാന്‍ ഈ പോസ്റ്റ് സമര്പിക്കട്ടെ
കിരണ്‍ എന്റെ ഏറ്റവും നല്ല സുഹൃത്ത്..കിരണ്‍ എനിക്ക് എന്റെ മനസാണ്..ജീവനാണ്..ജീവിതമാണ്..
ഞാന്‍ എന്നെ തന്നെ കാണുന്നു അവനില്‍..
കിരണ്‍ നിനകരിയ്ആമല്ലോ ഞാന്‍ എത്ര മാത്രം നിന്നെ സ്നേഹിക്കുന്നു എന്ന്...
നമ്മുടെ സൌഹൃദം എത്ര മാത്രം വലുതാണെന്ന്..
എനിക്കറിയാം നീ എന്നെ നന്നായി മനസിലാക്കുന്ടെന്നു..എന്റെ കൂടെ എപ്പോഴും നീയുന്ടെന്നു..
നിന്റെ മനസു മുഴുവന്‍ എന്നോടുള്ള സ്നേഹം ഉണ്ടെന്നു..
ഭാര്യ ഭതൃ ക്കള്‍ എന്തനിലുപരി നമ്മള് നല്ല സുഹൃത്തുക്കള്‍ ആണെന്ന് എനിക്കും നിനക്ക്കും അറിയാം..
എന്റെ കഴിഞ്ഞ പോസ്റ്റില്‍ (ചുരിദാര്‍ ) ഞാന്‍ നമ്മുടെ സൌഹൃദം നന്നായി തന്നെ വിവരിച്ചു എന്ന് അഹങ്കരിച്ചു..
വായനക്കരെ ആസ്വദിപ്പികാന് വേണ്ടി നമ്മുടെ സൌഹൃദം അത് പോലെ തന്നെ ഞാന്‍ വിവരിച്ചു...
നീ അത് വായിച്ചു ചിരിചിട്ടുന്ടെന്നു എനിക്കറിയാം...
ഞാന്‍ കാരണം നീ എന്നെങ്കിലും വിഷമിചിടുണ്ടോ ഖാരണം..
എനിക്കറിയാം നിന്റെ പ്രതികരണം എന്താവും എന്ന്..നിന്റെ മനസിനെ എനിക്കറിയാം..
തുടര്‍ന്നും നമ്മുടെ കളിയും ചിരിയും സൌഹൃദവും എല്ലാം വായനക്കാരുമായി പങ്കു വേക്ക് വീണ്ടും..എന്നാണ് നിന്റെ മനസു മന്ത്രിച്ചത്...
പ്രിയ ബൂലോഗരെ ഒരിക്കലും ഞാന്‍ എന്റെ കിരനെ തള്ളിപരഞ്ഞിട്ടില കഴിഞ്ഞ പോസ്റ്റില്‍....
ആരെകെന്കിലും
എവിടെയെങ്കിലും അങ്ങെനെ തോന്നിയിടുന്ടെന്കില് ക്ഷമിക്കു..എന്ന് എന്റെ കിരനിനു വേണ്ടി
ഇന്ദു ..
ചുരിദാര്‍
ഇരിക്കാന്‍ സ്ഥലമില്ല..അത്യാവശ്യം ഭേദപെട്ട് നില്കാം... പതുകെ എന്റെ പാടു പെട്ടി എടുത്തു ഞാന്‍ പാട്ടു കേള്‍ക്കാന്‍ തുടങ്ങി... കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ കടകന്നിലൂടെ ഞാന്‍ കണ്ടു..ദേ സൈഡ്-ലെ സീറ്റില്‍ ഇരിക്കുന്ന സര്‍ദാര്‍ജി ചെക്കന് എന്നെ നോക്കുന്നു..ശോ എനിക്ക് വയ്യ എന്റെ ഒരു കാര്യം..ഇത്ര സുന്ദരി ആയി പോയോ..ഒന്നു കൂടി ഗമയില്‍ അങ്ങ് നിന്..ഹമ്പട.. ദേ അപ്പുരതിരികുന ചെക്കനും നോകുന്നു..ശോ എന്റെ കല്യാണം കഴിഞ്ഞത് ആണെന്ന് പറയില്ല അല്ലെ.. എനിക്ക് വയ്യ...
ഓഫീസ് എത്തി...നിന്നാണ് വന്നത്..ഒന്നു മുടി ചീകി വരാം.. എന്നിട്ട് ജോലി തുടങ്ങാം .. അങ്ങ് മലമാരിക്കാന് ഒന്നും ഇലാലോ ..റെസ്റ്റ് റൂമില്‍ കണ്ണ്ടിക്ക് മുന്നില്‍ നിന് എന്നെ സുന്ദരിയാക്കിയ ആ ചുരിദാര്‍ ഞാന്‍ ഒന്നു കൂടി നോക്കി.. ഈശ്വര..എന്താ ഇതു...അയ്യേ ..ഞാന്‍ കണ്ണ് ചിമ്മി നോക്കി...എന്റെ ഷാളില്‍ ഒരു വെല്യ സ്റ്റിക്കര്‍ .."hana textiles churidar set Rs.725/-" ഈശ്വരാ .. ഇതാണോ ആ സര്‍ദാര്‍ജി ചെക്കനും കൂടുകാരനും നോകിയത് ....കാറ്റു തുറന്നു വിട്ട ടയര്‍ പോലെ എല്ലാം പോയി..വീണ്ടും സ്ഥായി ഭാവം കൈവരിച്ചു ..ഹ്മം ...എന്നാല്‍ ഇനി പോയി എന്തേലും പണി ചെയ്യാം ..സംബവാമി യു ഗോ യു ഗോ ..
Monday, May 12, 2008
എന്റെ തുടകം..
എന്നെ കുറിച്ചു രണ്ടു വാക്ക് കുതിക്കുരികട്ടെ
മടിപിടിച്ചു..കുറെ പുസ്തങ്ങളുടെയും..കംപ്യൂട്ടര്‍ ഇന്റെ കൂടെയും എത്ര സമയം വെനംമെന്കിലും ചിലവഴികുന്ന ഒരു കുട്ടി
മഴയെ ഞാന്ഇഷ്ടപെടുന്നു..മഴ്ക്കാരിനെ..പുഴയെ..കാറ്റിനെ..
നാടിനെ..വീടിനെ..അച്ഛനെ..അമ്മയെ..പാലടപായസത്തെ..
വിഷു..ഓണം..ഊഞ്ഞാല്..കൂടുകാര്..സ്കൂള്‍..കോളേജ്..
എല്ലാം എന്റെ ഇഷ്ടങ്ങള്‍..എന്നാല്‍ ഇപ്പോള്‍
എല്ലാത്തില്‍ നിന്നും അകലെ..ജീവികുന്നു..
നാടിന്റെ ഒരു പിടി നല്ല ഓര്മ്ഖളും മനസില്‍ സൂക്ചിച്ചു കൊണ്ടു...
എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ...
പേരു കേട്ട ഒരു കമ്പനി ഇല് ജോലി ചെയ്യുന്നു..
വല്യ എഴുത്തുകാരി ഒന്നും അല്ല ഞാന്‍..
ഒത്തിരി നല്ല കൃതികല് വായിക്കാന്‍ ഏറെ ഇഷ്ടം..
അത് തനെ ബൂലോകത്തിലെകുള്ള ഇ പ്രാവെസനതിനു കാരണം..
എന്നാലും ഇടക്ക് എന്തേലും ഇ മണ്ടയില്‍ തോന്ന്നുന്നതു ഞാന്‍
കുതികുരിച്ചു ഇടാം...
എന്നും വെള്ളിമേഘങ്ങളിലൂടെ
ഇന്ദു..